'കോവിഡ് പ്രതിരോധം- ജില്ലകൾ മൂന്നുതരം: പാർട്ടി സമ്മേളനം കഴിഞ്ഞത്, നടക്കുന്നത്, നടക്കാനുള്ളത് '; കാസർകോട് കലക്ടറെ ട്രോളി നെറ്റിസൺസ്
text_fieldsകാസർകോട് ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ വിലക്കി ഉത്തരവിറക്കിയ കലക്ടർ രണ്ടു മണിക്കൂറിനകം പിൻവലിച്ച സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. വെള്ളിയാഴ്ച തുടങ്ങുന്ന സി.പി.എം ജില്ല സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്നാണ് നെറ്റിസൺസിെൻറ വിമർശനം.
എന്നാൽ, വിമർശനമുയർന്നതോടെ ജില്ലാ കലക്ടർ വിശദീകരണവുമായി രംഗത്തെത്തി. പാർട്ടികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഉത്തരവ് ഇറക്കിയതിനുശേഷം പിന്‍വലിച്ചുവെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും സര്‍ക്കാറിെൻറ മാര്‍ഗനിര്‍ദേശം മാറിയപ്പോള്‍ അതനുസരിച്ചാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വിശദീകരണ പോസ്റ്റിൽ കലക്ടർ സ്വാഗത് ഭണ്ഡാരി വ്യക്തമാക്കി.
ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങളില്‍ നിന്ന് മാറി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് കലക്ടർ പറഞ്ഞു. നിയന്ത്രണങ്ങള്‍ ബാധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തേയാണ്. നിലവില്‍ കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കാത്ത സാഹചര്യത്തില്‍ പൂര്‍ണമായ നിയന്ത്രണങ്ങളുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, ഫേസ്ബുക്ക് കുറിപ്പിന് താഴെ വിമർശനങ്ങളും ട്രോളുകളുമായി നൂറ് കണക്കിന് പേരാണ് എത്തിയത്. സമ്മേളനം കഴിഞ്ഞ ജില്ല, സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ജില്ല, സമ്മേളനം നടക്കാനുള്ള ജില്ല എന്നിങ്ങനെ കോവിഡ് പ്രതിരോധത്തിനായി സർക്കാർ, ജില്ലകളെ മൂന്നായി തിരിച്ചിരിക്കുകയാണെന്നാണ് ട്രോളൻമാർ പറയുന്നു. വൈറലായ ചില ട്രോളുകൾ ഇവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.