ബേസിലിനെ എയറിൽ നിന്ന് ഇറക്കാതെ കേരള പൊലീസും; കുട്ടികളിലെ മാനസികസമ്മര്‍ദ്ദം കുറക്കാൻ ‘ചിരി’ പദ്ധതി
text_fieldsരണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിൽ ട്രോളിൽ നിറഞ്ഞുനിൽക്കുകയാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് കേരള ഫുട്‌ബാൾ ഫൈനലിന്റെ സമാപനച്ചടങ്ങിനിടെ ഒരു താരത്തിനുനേരെ ബേസില്‍ കൈനീട്ടിയിട്ടും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടന്‍ പൃഥ്വിരാജിന് താരം കൈകൊടുത്തതാണ് ട്രോളുകള്‍ക്കിടയാക്കിയത്. ഇതിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ, ബേസിലെ എയറിലാക്കിയിരിക്കുകയാണ് കേരള പൊലീസും.
കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ ആവിഷ്കരിച്ച ‘ചിരി’ പദ്ധതിയുടെ പ്രചാരണത്തിനാണ് പൊലീസ് ബേസിലിന്‍റെ ട്രോൾ പങ്കുവെച്ചത്. സോഷ്യൽമീഡിയ പോസ്റ്റിലാണ് ‘ചിരി’പദ്ധതിയെ കുറിച്ച് പറയുന്നത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാമെന്നും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. മാനസിക സമ്മർദത്തിന് കൈകൊടുക്കാതെ ചിരി ഹെൽപ് ലൈനിന് കൈകൊടുക്കൂവെന്നാണ് പൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.