അന്യഗ്രഹ ജീവികളുടെ ആക്രമണമോ? ആകാശത്തുനിന്ന് വീണത് കൂറ്റൻ ഐസ് കട്ട, ഉറവിടമറിയാതെ കുഴങ്ങി അധികൃതർ
text_fieldsഫ്ലോറിഡ: അസാധാരണമായുണ്ടായ ഒരു സംഭവമാണ് ഫ്ലോറിഡയിലും സമൂഹമാധ്യമങ്ങളിലും ഇപ്പോൾ പ്രധാനചർച്ച. അതിനുകാരണം വീടിന് മുകളിൽ വീണ ഒരു കൂറ്റൻ തണുത്തുറഞ്ഞ ഐസ്കട്ടയും.
ഐസ്കട്ട വീണതോടെ വീടിെൻറ മേൽക്കൂരയടക്കം തകരുകയും ചെയ്തു. മാർട്ടിൻ കൗണ്ടി ഷെരീഫ് ഒാഫിസിെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം പുറത്തറിയുന്നത്. തകർന്ന മേൽക്കൂരയുടെയും അതിന് താഴെ വീണുകിടക്കുന്ന ഐസ്കട്ടയുടെയും ചിത്രം പങ്കുവെച്ചായിരുന്നു പോസ്റ്റ്.
പോസ്റ്റ് വൈറലായതോടെ വീടിന് മുകളിൽ ഐസ്കട്ട വീഴാനുള്ള സാധ്യത തേടുകയായിരുന്നു സമൂഹമാധ്യമങ്ങൾ. ഐസ്കട്ട വീണ് മേൽക്കൂരയിൽ വലിയ വിള്ളലുണ്ടായിരിക്കുന്നത് പോസ്റ്റ് ചെയ്ത ചിത്രത്തിൽ കാണാം. കൂടാതെ താഴെ വീണ ഐസ്കട്ട ഉടയാതെ നിലത്തുകിടക്കുന്നതും ചിത്രത്തിലുണ്ട്.
ഐസ് വീണ് ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. മറ്റു നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഐസ് എവിടെനിന്നാണ് വന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അവർ പങ്കുവെച്ചു.
ഇതോടെ ഐസ്കട്ടയുടെ ഉറവിടം തേടുകയായിരുന്നു സോഷ്യൽ മീഡിയ. അന്യഗ്രഹ ജീവികളുടെ ആക്രമണമായിരിക്കുമെന്നായിരുന്നു ചിലരുടെ പ്രതികരണം. എന്നാൽ, വിമാനത്തിൽനിന്ന് വീണതാകാമെന്നായിരുന്നു ചിലരുടെ അഭിപ്രായം. ആരുടെയും തലയിൽ വീഴാതെ വീടിന് മുകളിൽ വീണത് ഭാഗ്യമായി കരുതുന്നവരും ചെറുതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.