ക്ലബ് ഹൗസ് ശ്രോതാവായാൽ ജോലി നേടാം; അഞ്ചുകമ്പനികൾ ജീവനക്കാരെ തെരഞ്ഞെടുത്തത് ഈ പ്ലാറ്റ്ഫോമിലൂടെ
text_fieldsക്ലബ് ഹൗസിലെ ശ്രോതാവാകുന്നതിലൂടെ ഒരു ജോലി നേടാൻ കഴിഞ്ഞാലോ? തമിഴ്നാട്ടിലെ അഞ്ചു കമ്പനികൾ, സ്റ്റാർട്ട് അപ്പ് ഉൾപ്പെടെയുള്ളവ ഉദ്യോഗാർഥികെള ക്ഷണിച്ചത് ക്ലബ് ഹൗസിലൂടെ.
ശനിയാഴ്ചയാണ് ഓഡിയോ സോഷ്യൽ നെറ്റ്വർക്കിലൂടെ കമ്പനികൾ തങ്ങളുടെ ഉദ്യോഗാർഥികൾക്കായി തിരച്ചിൽ ആരംഭിച്ചത്. ആദ്യ 15 മിനിറ്റിൽ മാത്രം 'ഗിഗ് ഹയറിങ്' എന്ന ഗ്രൂപ്പിൽ 100ലധികം പേരാണ് കയറിയത്. ഈ കമ്പനികൾ മുന്നോട്ടുവെച്ചത് നൂറിലധികം ജോബ് ഓഫറുകളും.
പലരും ജോലി അന്വേഷിക്കുന്ന സമയമായതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നായിരുന്നു കമ്പനികളുടെ പ്രതികരണം. കമ്പനിയുടെ ഉടമസ്ഥരും അവരുടെ എച്ച്.ആർ ജീവനക്കാരും ചേർന്ന് ക്ലബ്ഹൗസിൽ കയറി ജോലി ഒഴിവുകൾ സംബന്ധിച്ച് വിവരിക്കുകയായിരുന്നു. ഓഡിയൻസിന് സംശയങ്ങൾ ഉൾപ്പെടെ ചോദിക്കുന്നതിനും അവസരങ്ങൾ നൽകി. ഇതിൽനിന്ന് താൽപര്യമുള്ളവരെ അടുത്തഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
കോവിഡ് 19നെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ജോബ് ഫെയറുകളും കാമ്പസ് റിക്രൂട്ട്മെന്റുകളും നടത്താൻ സാധിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ടെണ്ടർകട്ട്സ് സി.ഇ.ഒയും സ്ഥാപകനുമായ നിഷാന്ത് ചന്ദ്രൻ പറയുന്നു. അതിനാൽ ക്ലബ് ഹൗസ് എന്ന പുതിയ മാർഗത്തിലൂടെ ഉദ്യോഗാർഥികെള തെരഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലബ്ഹൗസിലെ ആസ്വാദകർ പൊതുവെ ചെറുപ്പക്കാരായിരിക്കും. സംസാരിക്കാനും അഭിപ്രായം രേഖപ്പെടുത്താനും മടികാണിക്കാത്ത അത്തരം ചെറുപ്പക്കാരെയാണ് കമ്പനികൾ കൂടുതൽ ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.