അണികളുടെ ആഹ്ലാദം പങ്കുവെച്ച് മന്ത്രി; കോവിഡ് ഇവിടെയുണ്ടെന്ന് ഓർമിപ്പിച്ച് നെറ്റിസൺസ്
text_fieldsമുംബൈ: മഹാരാഷ്ട്ര താനെയിൽ വൻ ജനാവലി തന്നെ സ്വീകരിക്കുന്ന വിഡിയോ പങ്കുവെച്ചതാണ് ഭവന വകുപ്പ് മന്ത്രിയും എൻ.സി.പി നേതാവുമായ ജിതേന്ദ്ര അവാദ്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മോട്ടോർ സൈക്കിളുകളിൽ റാലിയുമായി പ്രവർത്തകർ അണിനിരക്കുന്നതാണ് വിഡിയോ. താനെ ഭീവണ്ഡിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
എന്നാൽ വിഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം മന്ത്രിക്കെതിരെ രംഗത്തെത്തുകയായിരുന്നു നെറ്റിസൺസ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെതിരെയായിരുന്നു വിമർശനം. കോവിഡ് മഹാമാരി സംസ്ഥാനം വിട്ടുപോയിട്ടില്ലെന്ന മുന്നറിയിപ്പും നെറ്റിസൺസ് മന്ത്രിക്ക് നൽകി.
ജിതേന്ദ്ര അവാദിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടം മന്ത്രിയുടെ വാഹന വ്യൂഹത്തിന് സമീപം തടിച്ചുകൂടിയിരുന്നു. മന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ വൻ മോട്ടോർബൈക്ക് റാലിയും നടന്നു.
മന്ത്രിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പരിപാടികൾക്കായി വൻ ജനക്കൂട്ടം തടിച്ചുകൂടുേമ്പാൾ സാധാരണക്കാർക്ക് ആഘോഷങ്ങൾ നടത്തുന്നതിനും ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തതിന് എന്തിനാണെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നാണ് സർക്കാറിന്‍റെ ഉത്തരവ്. എന്നാൽ മന്ത്രിതന്നെ ഇത് ലംഘിക്കുന്നതിനെതിരെയാണ് വിമർശനം. രാഷ്ട്രീയക്കാർക്കും പൊതുജനങ്ങൾക്കും രണ്ടുനിയമമാണെന്ന് ജിേതന്ദ്ര അവാദ് തെളിയിച്ചതായി ആം ആദ്മി പാർട്ടി മുംബൈ യൂനിറ്റ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.