Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Man chased and attacked by elephant in Assam
cancel
Homechevron_rightSocial Mediachevron_rightയുവാവിനെ ഓടിച്ച്​...

യുവാവിനെ ഓടിച്ച്​ വീഴ്ത്തി ക്രൂരമായി ആക്രമിച്ച്​ കാട്ടാന; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border

ഗുവാഹത്തി: അസമിൽ 30കാരനെ കാട്ടാന ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധുബ്രി ജില്ലയിലെ തമർഹത്തിൽ ശനിയാഴ്ചയാണ്​ സംഭവം.

പ്രദേശവാസികളാണ്​ യുവാവിനെ കാട്ടാന ആക്രമിക്കുന്ന വിഡിയോ പകർത്തിയത്​. യുവാവിനെ കാട്ടാന ഓടിക്കുന്നതും വീഴു​േമ്പാൾ ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ശനിയാഴ്ച രാവിലെയാണ്​ ഉൻപേത്​ല ഗ്രാമത്തിൽ കാട്ടാനയിറങ്ങുന്നത്​. അപ്രതീക്ഷിതമായി കാട്ടാനയുടെ മുമ്പിൽ അകപ്പെടുകയായിരുന്നു യുവാവ്​.

പരിക്കേറ്റ 30കാരനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട്​ ധുബ്രി സിവിൽ ആശുപത്രിയിലേക്കും മാറ്റി. പ്രദേശത്ത്​ കാട്ടാന തമ്പടിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacks
News Summary - Man chased and attacked by elephant in Assam
Next Story