പരീക്ഷാപ്പേടി മാറ്റാൻ മോദിയുടെ 'പരീക്ഷാ പേ ചര്‍ച്ച'; നല്ല ബെസ്റ്റ് പരിപാടിയെന്ന് ട്രോളന്മാർ
text_fieldsപ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ 'പരീക്ഷാ പേ ചർച്ചയെ'പരിഹസിച്ച് ട്രോളന്മാർ. പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാര്‍ത്ഥികളിലെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും അകറ്റാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയാണ് ട്രോളന്മാരുടെ പരിഹാസത്തിന് ഇടയാക്കുന്നത്. 'പള്ളിക്കൂടത്തിന്റെ പടി കാണാത്ത ആളാണ് പരീക്ഷയെപ്പറ്റി പറയുന്നത്'എന്നാണ് ട്രോളിൽ പറയുന്നത്.
പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് മോദിയുടെ പരിപാടി നടത്തുന്നത്. 2023ലേക്കുള്ള പരീക്ഷാ പേ ചർച്ചയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 30 വരെ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം.2018 മുതലാണ് പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്.
'ഭയത്തെ മറികടക്കാനുള്ള മന്ത്രം അറിഞ്ഞ് ഓരോ പരീക്ഷയെയും ആഘോഷമാക്കി മാറ്റണോ? പിപിസി 2023ല്‍ പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് സംസാരിക്കാനും അവസരം,' എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്. പരിപാടിയെപ്പറ്റിയുള്ള വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, മാതാപിതാക്കള്‍ക്കും ലഭ്യമാക്കുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്കും ട്വീറ്റിനോടൊപ്പം പുറത്ത് വിട്ടിട്ടുണ്ട്.
ഈ വര്‍ഷത്തെ പരീക്ഷ പേ ചര്‍ച്ചയില്‍ 9 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവിധ മത്സരങ്ങളിലൂടെയും 500 അക്ഷരങ്ങളിൽ ചോദ്യങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിദ്യാർഥികളെ കൂടാതെ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. മത്സരത്തില്‍ വിജയിക്കുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് ആറാമത് പിപിസി ചര്‍ച്ചകളില്‍ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാനും അവസരം ലഭിക്കും.
ചര്‍ച്ചകളിലൂടെയും മത്സരങ്ങളിലൂടെയും പരീക്ഷയെ പേടിച്ചിരുന്നവര്‍ എന്നതില്‍ നിന്ന് പരീക്ഷാ പോരാളികള്‍ എന്ന നിലയിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. മുമ്പ് നടന്ന പിപിസി ചര്‍ച്ചകളിലും ഇക്കാര്യം പറഞ്ഞിരുന്നു. എക്‌സാം വാരിയേഴ്‌സ് (പരീക്ഷ പോരാളികള്‍) എന്ന പേരില്‍ ഒരു പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.