'പണം തരുന്ന സിനിമകളെ പുകഴ്ത്തലും അല്ലാത്തവയെ ഇകഴ്ത്തലും'; ഗ്രൂപ്പുകളും സൈറ്റുകളും നിരോധിക്കണമെന്ന് രഞ്ജിത് ശങ്കർ
text_fieldsമലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്‍റെ സിംഹമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച. റിലീസിന് പിന്നാലെ ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുേമ്പാൾ, ചരിത്ര സിനിമയെന്ന നിലയിലും നിർമാണത്തിലെ നിലവാരം പരിഗണിച്ചും തൃപ്തികരമായ അനുഭവമാണ് മരക്കാറെന്ന അഭിപ്രായമാണ് മറ്റു ചിലർക്ക്.
ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും ചില വെബ്സൈറ്റുകളിലൂടെയും ചിത്രത്തിന്‍റെ എണ്ണമറ്റ നിരൂപണങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ, മരക്കാർ റിലീസിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും മറ്റും അരങ്ങേറുന്ന ഡീഗ്രേഡിങ്ങിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ.
പണം തരുന്ന സിനിമക്ക് പുകഴ്ത്തലും പണം തരാത്തവക്ക് ഇകഴ്ത്തലും ചെയ്യുന്ന ഗ്രൂപ്പുകളും സൈറ്റുകളും സർക്കാര് കണ്ടെത്തി നിരോധിക്കുന്നത് സിനിമയെടുക്കുന്ന പ്രൊഡ്യൂസർമാർക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് സംവിധായകന് ലഭിച്ചത്.
ആളുകൾ സിനിമക്ക് വരുന്നത് നിരോധിച്ചാൽ എങ്ങനെ ഉണ്ടാകും?? സാറേ, വ്യക്തി സ്വാതന്ത്ര്യം എന്താ എന്ന് ചെന്ന് പഠിക്ക്.. സമുഹ്യ പ്രാധാന്യം എന്ന് category ല് വരുന്ന സിനിമകൾ എടുക്കുന്ന director K7 മാമൻ ലെവൽ കളിലേക്ക് താഴുന്നത് മോശം ആണ്.. - എന്നായിരുന്നു ഒരാൾ കമന്‍റ് ചെയ്തത്.
അഭിപ്രായം പറയുന്നതല്ല, പണം തന്നതിന്‍റെയും തരാത്തതിന്‍റെയും പേരിൽ പല നവ മാധ്യമങ്ങൾ പറയുന്ന "അഭിപ്രായങ്ങളെ" കുറിച്ചാണ് താൻ പറഞ്ഞതെന്ന് അതിന് മറുപടിയായി രഞ്ജിത് ശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.