20,000 രൂപക്ക് ഡെപ്പോസിറ്റ് 2 ലക്ഷം; ബംഗളൂരുവിലെ കണ്ണുതള്ളുന്ന വീട്ടു വാടക ചർച്ചകൾ
text_fieldsബംഗളൂരു: കർണാടകയിലെ നഗരത്തിലെ വീട്ടു വാടകയെക്കുറിച്ച് റെഡിറ്റിൽ പങ്കു വെച്ച ഒരു പോസ്റ്റ് ചൂടു പിടിച്ച ചർച്ചകൾക്ക് വഴി തെളിച്ചു. 20000 രൂപക്ക് 2 ലക്ഷം ഡെപ്പോസിറ്റ് എന്നതായിരുന്നു പോസ്റ്റ്. തോന്നിയപടിക്ക് വാടക വാങ്ങുന്ന ഉടമകളുടെ അന്യായ നടപടികൾ ചൂണ്ടി കാണിക്കുന്നതിനു വേണ്ടിയായിരുന്നു പോസ്റ്റ്.
പോസ്റ്റിനു താഴെ ഇത് ശരിവെച്ചുകൊണ്ട് നിരവധിപേർ മുന്നോട്ടു വന്നു. ചിലർ ആരോപണത്തെ എതിർത്തുവെങ്കിലും കൂടുതൽപേരും ഇത് ശരിവെക്കുകയായിരുന്നു. മൂന്നു മാസത്തെ വാടകയാണ് തനിക്ക് മുൻകൂറായി നൽകേണ്ടി വന്നതെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.12 മാസത്തെ വാടക മുൻകൂറായി കൊടുക്കേണ്ടി വരുന്നവരും അവരുടെ ദുരനുഭവം പിന്നാലെ പങ്കു വെച്ചു.
ബംഗളൂരുവിൽ 10 മാസത്തെ വാടക കുടിശ്ശികയായി നൽകുന്ന അലിഖിത നിയമം ആളുകൾ പിന്തുടർന്നു വരുന്നുണ്ട്. പലരും ഇതിനെ സാധാരണവത്കരിക്കാൻ ശ്രമിക്കുന്നതാണ് ചൂഷണത്തിന് വഴി വെക്കുന്നത്. എന്നാൽ വാടകക്കാരൻ ഉണ്ടാക്കുന്ന നാശ നഷ്ടങ്ങൾ പരിഹരിക്കാൻ മുൻകൂറായി പണം വാങ്ങേണ്ടത് അനിവാര്യമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഫാൻ, പൈപ്പ്, ട്യൂബ് ലൈറ്റ് തുടങ്ങിയവയുടെ അറ്റകുറ്റപ്പണികൾ പരിഹരിക്കുന്നതിന് വാടകക്കാരനിൽ നിന്ന് പണം വാങ്ങുന്നത് പലപ്പോഴും ശ്രമകരമായതുകൊണ്ടാണ് ഇത്തരത്തിൽ മുൻകൂർ പണം വാങ്ങുന്നതെന്ന് ഇവർ അഭിപ്രായപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.