'മോദി ഇന്ത്യയെ കാർന്നു തിന്നുന്ന പുഴു'വെന്ന്; ട്രോൾ ചിത്രം പോസ്റ്റ് ചെയ്ത നടിക്കെതിരെ സൈബർ ആക്രമണം
text_fields'ഇന്ത്യയെ കാർന്നു തിന്നുന്ന ഒരു പുഴുവിനെ കണ്ടു കിട്ടി'എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടി രേവതി സമ്പത്ത് ഫേസ്ബുക്കിൽ ട്രോൾ ചിത്രമിട്ടതിന് പിന്നാലെ നടിക്കെതിരെ സംഘ്പരിവാർ പ്രവർത്തകരുടെ സൈബർ ആക്രമണം. ഇന്ത്യയുടെ ഭൂപടത്തിെൻറ മാതൃകയിൽ വെട്ടിയെടുത്ത ഇലയിലിരിക്കുന്ന പുഴുവിെൻറ തലയുടെ സ്ഥാനത്ത് നരേന്ദ്രമോദിയുടെ തല ചേർത്തതാണ് ചിത്രം.
പോസ്റ്റിെൻറ കമൻറ് ബോക്സിൽ കേട്ടാലറക്കുന്ന വാചകങ്ങൾ എഴുതി നിറക്കുകയാണ് സംഘ്പരിവാർ അനുകൂലികൾ. മോദിയെ ആക്ഷേപിച്ചു എന്നാരോപിച്ചായിരുന്നു സൈബർ ആക്രമണം.
പ്രധാനമന്ത്രിയെ ആക്ഷേപിച്ചതിന് നടപടിയില്ലേയെന്നും ബി.ജെ.പി നേതാക്കൾ എന്തു െചയ്യുകയാണെന്നും ചോദിച്ച് കമൻറിട്ടയാൾക്ക് മറുപടിയുമായി രേവതിയെത്തി. 'ബി.ജെ.പി നേതാക്കൾ എന്ത് ചെയ്യുന്നു എന്ന് എെൻറ പ്രൊഫൈലിൽ ചോദിച്ചു സമയം കളയാതെ അവർക്ക് മെസേജ് അയക്കൂ.. എന്നിട്ട് നടപടികൾ അങ്ങട് എടുക്കുക.' -എന്നായിരുന്നു രേവതിയുടെ മറുപടി കമൻറ്.
സൈബർ ആക്രമണത്തോട് പ്രതികരിച്ച് മറ്റൊരു പോസ്റ്റുമായി രേവതി സമ്പത്ത് വീണ്ടുമെത്തി. തനിക്കെതിരെ കേസെടുക്കാൻ പോകുന്നു, കേസെടുത്തുകൊണ്ടിരിക്കുന്നു, കേസെടുത്തു കഴിഞ്ഞു എന്നൊക്കെ പറഞ്ഞ് മഴവെള്ളപ്പാച്ചിൽ പോലെ കമൻറുകൾ വരുന്നുണ്ടെന്നും താൻ തെൻറ നിലപാടിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും നടിവ്യക്തമാക്കി.
സൈബർ ആക്രമണത്തോട് പ്രതികരിച്ചുകൊണ്ടുള്ള രേവതി സമ്പത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:വെറുക്കുന്ന സംഘികളെ,
കേന്ദ്ര സർക്കാരിനെ വിമർശിച്ച ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിൽ നിരന്തരമായി മെസ്സഞ്ചറിലും കമന്റ് ബോക്സിലും കേസെടുക്കും, കേസെടുത്തുകൊണ്ടിരിക്കുന്നു, ഏറ്റെടുക്കാൻ പോകുന്നു, കേസെടുത്തു കഴിഞ്ഞു എന്നൊക്കെ പറഞ്ഞു മഴവെള്ളപ്പാച്ചിൽ പോലെ വരുന്നുണ്ട് മെസ്സേജുകൾ.
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിൽ അടുത്തിടെ ടൈംലൈനിൽ കണ്ടതിൽ വെച്ച് ഏറ്റവും ഉചിതമായി തോന്നിയ ഒരു റെപ്രസെന്റേഷൻ ആണ് ഈ ചിത്രം. നോക്കൂ നിങ്ങളോട് എനിക്ക് ആകെ ഇത്രയെ പറയാനുള്ളൂ, നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തുടർന്നുകൊണ്ടിരിക്കൂ എന്ന് മാത്രമേ പറയാനുള്ളൂ.
കേന്ദ്ര സർക്കാരിനെ വിമർശിച്ചത് വീണ്ടും എണ്ണമറ്റാത്തത്രയും പ്രാവശ്യം ഞാൻ ആവർത്തിക്കുന്നു ആൻഡ് ഐ സ്റ്റാൻഡ് ബൈ ഇറ്റ്. നിലപാടിൽ നിന്ന് ഒരടി പിന്നോട്ട് ഇല്ല, അതിനിപ്പോ എന്തൊക്കെ കോലാഹലങ്ങൾ നിങ്ങൾ സൃഷ്ടിച്ചാലും ശരി.വെറുതെ മെസ്സേജ് അയച്ച് സമയം കളയാതെ ശാഖയിൽ പോയി കുത്തിത്തിരുപ്പുകൾ ആലോചിക്കൂ..
മരണം വരെ വിമർശിക്കേണ്ടതിനെ എല്ലാം വിമർശിച്ചുകൊണ്ടേ ഇരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.