'പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ എത്തിയ അമ്മയും കുഞ്ഞും ചെയ്തതെന്തന്നറിയാൻ'
text_fieldsഇടുക്കി: പറമ്പിക്കുളം സ്റ്റേഷനിൽ അർധരാത്രിയെത്തിയ ഒരമ്മയെയും കുഞ്ഞിനെയും കണ്ട് പൊലീസുകാർ ഞെട്ടി. പരാതി പറയാനെത്തിയത് മനുഷ്യരാണെന്ന് കരുതിയാൽ തെറ്റി. ആനയും കുഞ്ഞുമാണ് രാത്രി 10.30ന് സ്റ്റേഷന്റെ മുന്നിലെത്തിയത്.
'പറമ്പിക്കുളം പോലീസ് സ്റ്റേഷനിൽ എത്തിയ അമ്മയും കുഞ്ഞും ചെയ്തതെന്തന്നറിയാൻ' എന്ന അടിക്കുറിപ്പോടെ കേരള പൊലീസാണ് ആനകളുടെ പൊലീസ് സ്റ്റേഷൻ സന്ദർശനത്തിന്‍റെ വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആനകളുടെ സന്ദർശനത്തിന് പിന്നാലെ വളഞ്ഞ ഗ്രിൽസിന്‍റെയും പൊളിഞ്ഞ ടൈൽ പാകിയ തറയുടെയും ചിത്രങ്ങൾ വിഡിയോയിൽ കാണാം.
സമീപകാലത്ത് പൊലീസുമായി ബന്ധപ്പെട്ട് വിവാദമായ സംഭവങ്ങളും ആനകളുടെ സന്ദർശനവും കോർത്തിണക്കി നെറ്റിസൺസ് പോസ്റ്റിന് താഴെ രസകരമായ കമന്‍റുകൾ പാസാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.