Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightയൂട്യൂബിൽ ലോക മന്നൻ

യൂട്യൂബിൽ ലോക മന്നൻ

text_fields
bookmark_border
jimmy donaldson
cancel

ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണുന്ന യൂട്യൂബ് ചാനൽ എന്ന കിരീടവുമായി അമേരിക്കൻ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ്. ഇന്ത്യൻ ചാനലായ ടി-സീരീസിനെ മറികടന്നാണ്, 268 മില്യൺ (26.8 കോടി) സബ്സ്ക്രൈബർമാരുമായി മി.ബീസ്റ്റ് എന്ന ജിമ്മി ഡൊണാൾഡ്സൺ ഒന്നാമതെത്തിയത്. ടി-സീരീസിന് 266 മില്യൺ (26.6 കോടി) സബ്സ്ക്രൈബർമാർ.

വമ്പൻ ഗിവ്എവേകളും (സമ്മാന പദ്ധതി) ചലഞ്ചുകളും ജീവകാരുണ്യ വിഡിയോകളും തുടങ്ങി ബഹുവിധ ഉള്ളടക്കങ്ങളാണ് ബീസ്റ്റിന്റെ ചാനലിലുള്ളത്.

‘‘ആറു വർഷത്തിനുശേഷം അവസാനം ഞാൻ ‘Pewdiepie’യോട് പകരം വീട്ടിയിരിക്കുന്നു.’ -ബീസ്റ്റ് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. ഒന്നാം സ്ഥാനത്തെത്താൻ ടി-സീരീസുമായി മത്സരിച്ചു​കൊണ്ടിരുന്ന കോമിക് യൂട്യൂബറാണ് ‘Pewdiepie’. ​ഗുൽഷൻ കുമാർ സ്ഥാപിച്ച ഇന്ത്യയിലെ പ്രശസ്ത മ്യൂസിക് കമ്പനിയായ ടി-സീരീസിന്റെ ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ ഭൂഷൺ കുമാറാണ്. തങ്ങളുടെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയർന്നപ്പോൾ, ദേശീയത ഉയർത്തിപ്പിടിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് ടി-സീരീസ് രംഗത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTuberMrBeastJimmy Donaldson
News Summary - The King of YouTube World
Next Story