'ഇത് സ്കൂളല്ല, ഞങ്ങളുടെ പ്രസിഡന്‍റിന്‍റെ കൊട്ടാരമാണ്, ഇവിടെ അഡ്മിഷൻ കിട്ടില്ല'; ഡൽഹിയിലെ പത്രപരസ്യത്തെ ട്രോളി ജർമൻ അംബാസഡർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ പത്രങ്ങളിൽ ഇന്നലെ വന്ന വിദ്യാഭ്യാസ പരസ്യം കണ്ട് അമ്പരന്ന് ജർമൻ അംബാസഡർ. ഇന്ത്യയിലെ പ്രമുഖ ബോർഡിങ് സ്കൂളുകൾ ചേർന്ന് നടത്തുന്ന വിദ്യാഭ്യാസ പരിപാടിയുടെ പരസ്യമായിരുന്നു അത്. എന്നാൽ, സ്കൂളെന്ന രീതിയിൽ കൊടുത്ത ചിത്രമാകട്ടെ ബെർലിനിലെ ബെൽവ്യൂ പാലസിന്‍റെയും.
ഇന്ത്യയിലെ ജർമൻ അംബാസഡർ ഡോ. ഫിലിപ് അക്കർമന്‍റെ ശ്രദ്ധയിൽ ഇക്കാര്യം വരികയായിരുന്നു. പരസ്യത്തെ ട്രോളിക്കൊണ്ടുള്ള അദ്ദേഹത്തിന്‍റെ ട്വീറ്റ് വൈറലായി.
'പ്രിയപ്പെട്ട ഇന്ത്യൻ രക്ഷിതാക്കളെ, ഇന്നത്തെ പത്രത്തിലാണ് ഈ പരസ്യം കണ്ടത്. ഈ കെട്ടിടം ബോർഡിങ് സ്കൂളല്ല. ബെർലിനിലുള്ള ജർമൻ പ്രസിഡന്‍റിന്‍റെ വസതിയാണ്. ഇവിടെയാണെങ്കിൽ രാഷ്ട്രപതി ഭവൻ. ജർമനിയിൽ നല്ല ബോർഡിങ് സ്കൂളുകളുണ്ട്. എന്നാൽ ചിത്രത്തിൽ കാണുന്നിടത്ത് കുട്ടികൾക്ക് പ്രവേശനം കിട്ടില്ല' -അൽപം സരസമായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്നും നാളെയും ഡൽഹിയിൽ നടക്കുന്ന വിദ്യാഭ്യാസ പ്രദർശനത്തിന്‍റെ പരസ്യത്തിലാണ് സ്കൂളിന് പകരം ജർമൻ പ്രസിഡന്‍റിന്‍റെ കൊട്ടാരം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.