കാനറി കണ്ണപ്പനേയും സാംബാ സാബുവിനേയും എയറിലാക്കി ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ മഞ്ഞപ്പട വധം
text_fieldsലോകത്തിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ ഫാൻസുള്ള ടീമുകളിൽ ഒന്നാണ് ബ്രസീൽ. ഫാൻസ്പോലെത്തന്നെ ധാരാളം എതിരാളികളും അവർക്കുണ്ട്. ബ്രസീൽ പുറത്തായതുകൊണ്ടുമാത്രം ആഘോഷം സംഘടിപ്പിച്ച വിരുതന്മാർവരെ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടുതന്നെ ബ്രസീലിന്റെ ലോകകപ്പിൽ നിന്നുള്ള മടക്കം േട്രാളന്മാർ ആഘോഷമാക്കി.
ഖത്തർ ലോകകപ്പ് ഫുട്ബോൾ വേദി ഇത്തവണ വൻ അട്ടിമറികൾകൊണ്ട് സമ്പന്നമായിരുന്നു. ഏഷ്യൻ ടീമുകളുടെ മുന്നേറ്റമാണ് ലോകകപ്പിൽ ആദ്യ ഘട്ടങ്ങളിൽ കണ്ടത്. ജർമനി, സ്പെയിൻ, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങൾ നേരത്തെ പുറത്തായിരുന്നു. ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീൽ പുറത്തായത്. മറുവശത്ത് അർജന്റീന ജയിച്ച് സെമിയിലേക്ക് മുന്നേറിയതും ഒരുവിഭാഗം ഫാൻസിന് ആവേശം നൽകി.
ബ്രസീൽ തോറ്റതോടെ കാനറി കണ്ണപ്പനും സാംബാ സാബുവും എല്ലാം എയറിലാണ്. ക്രൊയേഷ്യയോട് ബ്രസീൽ തോറ്റ വിഷമത്തിൽ അടുത്തുള്ള ത്രിവേണി സൂപ്പർമാർക്കറ്റിൽ ബോംബിടുന്ന ഫാനിന്റെ ടോൾവശര പുറത്തിറങ്ങിയിട്ടുണ്ട്. ചുവപ്പും വെള്ളയും കളങ്ങൾ നിറഞ്ഞതാണ് ക്രൊയേഷ്യയുടെ ജേഴ്സി. അതേ മാതൃകയാണ് ത്രിവേണിയുടെയും. ഇതാണ് ട്രോളിന് ആധാരം.
നീയിന്ന് കൂവി വിളിക്കാതെ മീൻ വിറ്റാൽ മതി… രാവിലെ വീട്ടിൽ മീൻവിൽപ്പനക്കാരൻ കൂവിയത് തന്നെ കളിയാക്കാനാണ് എന്ന കരുതി ദേഷ്യപ്പെടുന്ന ബ്രസീൽ ഫാൻ മുതൽ നെയ്മീൻ ഉണ്ടോ ചേട്ടാ എന്ന് ചോദിക്കുന്ന അർജൻറ്റീന ഫാൻ വരെ ട്രോളുകളിലുണ്ട്.
പരാജയത്തിന് പിന്നാലെ ആരാധകരെയും പൊട്ടിക്കരയിപ്പിക്കുകയാണ് ബ്രസീല്‍ താരം നെയ്മര്‍. പരാജയം താങ്ങാനാവാതെ മൈതാനത്ത് പൊട്ടിക്കരയുന്ന നെയ്മറിനെയും ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന സഹതാരങ്ങളുമാണ് ക്രൊയേഷ്യയുമായുള്ള മത്സരത്തിന് പിന്നാലെ നാം കണ്ടത്. ഇതും ട്രോളന്മാർ ആഘോഷമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.