68ാം വയസിലും ‘എന്നാ ഒരിതാ’; ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന മുത്തശ്ശിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
text_fieldsഎല്ലാ പ്രായത്തിലും ആരോഗ്യത്തോടെയും ഫിറ്റായിട്ടും തുടരുക എന്നത് ഏതൊരാളുടേയും സ്വപ്നമാണ്. എന്നാൽ പ്രായം 60 കഴിഞ്ഞാൽപ്പിന്നെ ജിമ്മിൽ പോവുക എന്നത് അത്ര സാധാരണമല്ല. നടക്കുകയും എയറോബിക്സ് എക്സ്സർസൈസുകളിലേർപ്പെടുകയുമൊക്കെയാണ് ഈ പ്രായക്കാർ ചെയ്യുക. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായൊരു മുത്തശ്ശി സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. 68ാം വയസിലും ജിമ്മിൽ വർകൗട്ട് ചെയ്യുന്നയാളാണ് ഈ മുത്തശ്ശി.
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വിഡിയോ ഇവരുടെ മകന്‍ അജയ് സാങ്വാന്‍ ആണ് പങ്കുവെച്ചത്. വീഡിയോയില്‍, ചുരിദാര്‍ ധരിച്ച് ഷോള്‍ അരക്ക് ചുറ്റി സ്പോര്‍ട്സ് ഷൂ ധരിച്ച് വർക്ക് ഔട്ട് ചെയ്യുന്ന അമ്മയെ കാണാം. വ്യായാമത്തിന് മുമ്പ് വാം അപ്പ് ചെയ്യുന്നതും വീഡിയോയിലുണ്ട്.‘അമ്മ അമ്മയില്‍ തന്നെ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോട് കൂടിയാണ് മകൻ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
നേരത്തെ മാതാവ് വാം അപ്പ് ചെയ്യുന്ന വീഡിയോയും അജയ് അപ്ലോഡ് ചെയ്തിരുന്നു.’അമ്മ ഒരിക്കലും തളരില്ല അല്ലെങ്കില്‍ ഒഴികഴിവ് പറയില്ല, പിന്നെ നിങ്ങള്‍ എന്തിനാണ് കാത്തിരിക്കുന്നത്?” എന്ന അടിക്കുറിപ്പോട് കൂടിയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്. ജിമ്മിലെത്തിയതിന്‍റെ 50-ാം ദിവസത്തില്‍ ലെഗ് പ്രസ്സ് ചെയ്യുന്ന വിഡിയോയും മകൻ പങ്കുവച്ചിരുന്നു.
നിരവധി പേരാണ് ഇവരെ പ്രശംസിച്ച് രംഗത്തെത്തിയത്. ‘കൊള്ളാം ആന്റി! ഇത് തുടര്‍ന്നു പോകുക, നിങ്ങള്‍ മറ്റ് സ്ത്രീകള്‍ക്ക് ഒരു പ്രചോദനമാണെന്ന് ‘ ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ‘നല്ല കാര്യം, തുടരുക! പുതിയ പുരോഗതികളെക്കുറിച്ച് ഞങ്ങളെ അറിയിക്കുക’ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ആന്റി ഇത് തുടരുക, എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായി’ മറ്റൊരാള്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.