ദുരന്ത വാർത്ത വായിക്കുന്നതിനിടെ പൊട്ടിച്ചിരിച്ച് അവതാരക; വിഡിയോ വൈറൽ
text_fieldsവാർത്ത വായിക്കുന്നതിനിടെ അവതാരകയുടെ അനസവരത്തിലുള്ള ചിരിക്ക് സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അവതാരക ചിരിച്ചത്. ബീഹാറിലും, ജാർഖണ്ഡിലും സംപ്രേക്ഷണം ചെയ്യുന്ന മാധ്യമ സ്ഥാപനത്തിലെ അവതാരകയാണ് വിവാദത്തിൽപ്പെട്ടത്.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സഞ്ജയ് ത്രിപാഠി എന്നയാളാണ് എക്സിൽ വിഡിയോ ഷെയർ ചെയ്തത്. അധികം വൈകാതെ തന്നെ, വിഡിയോ വൈറലായി. ഇത്തരമൊരു ഗുരുതരമായ സാഹചര്യം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ എങ്ങനെയാണ് ചിരി വരുന്നത് എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. പി.സി.ആർ റൂമിൽ നിന്ന് ആരെങ്കിലും ചിരിപ്പിച്ചതാകാം എന്ന് കരുതുന്നവരും ഉണ്ട്. അൽപ്പനേരം ചിരിച്ച ശേഷം അവതാരക ക്ഷമ ചോദിക്കുന്നതും വിഡിയോയിലുണ്ട്.
ബാഗ്മതി നദിയിലെ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന് ദർഭംഗയിലും ബീഹാറിലെ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. നൂറുകണക്കിനുപേരെയാണ് ദുരന്തത്തെത്തുടർന്ന് ഒഴിപ്പിച്ചത്.
कोई बता सकता है इतनी ख़ुशी किसके लिये? 😁 pic.twitter.com/QjipNgJNaI
— SANJAY TRIPATHI (@sanjayjourno) September 14, 2023
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.