തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടന ‘മൊട്ട ഗ്ലോബലി’ൽ 1000 അംഗങ്ങൾ
text_fieldsകൊച്ചി: തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി കൂട്ടായ്മയായ ‘മൊട്ട ഗ്ലോബലി’ൽ 1000 അംഗങ്ങൾ തികഞ്ഞു. മലയാളികൾ നേതൃത്വം നൽകുന്ന സംഘടനയാണിത്. മലയാളിയുടെ മനസ്സ് കീഴടക്കിയ ഗൃഹാതുര ഗാനങ്ങളും ഗസലും വിപ്ലവ ഗാനങ്ങളും ആലപിച്ച് ആയിരാമത്തെ അംഗമായ അലോഷിയെ 27 രാജ്യങ്ങളിൽ നിന്നുള്ള 999 മൊട്ടയടിച്ചവർ ചേർന്ന് ഹർഷാരവങ്ങളോടെ വരവേറ്റു.
ഈ കൂട്ടായ്മയിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് പുതിയ അംഗം അലോഷി പറഞ്ഞു. നാലുമാസം മുമ്പാണ് മൊട്ട ഗ്ലോബൽ എന്ന സംഘടന രൂപീകരിക്കപ്പെട്ടത്. മൊട്ട ഗ്ലോബൽ നേതൃത്വം വഹിച്ച ‘സ്റ്റോപ്പ് ബോഡി ഷെയിമിങ്’ കാമ്പയിൻ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
മനുഷ്യന്റെ മാനസികവും ശാരീരികവും സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് മൊട്ട ഗ്ലോബൽ എന്ന് പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.