അഗ്നിരക്ഷാസേനയെ വട്ടംകറക്കി 28കാരനായ കുതിര; ഒടുവിൽ ഉൗരാക്കുടുക്കിൽനിന്ന് മോചനം
text_fieldsഇതുവരെ നടത്തിയിട്ടില്ലാത്ത ഒരു രക്ഷാപ്രവർത്തനത്തിനായിരുന്നു ഇംഗ്ലണ്ടിലെ അഗ്നിരക്ഷാസേന ഒരുങ്ങി പുറപ്പെട്ടത്. മരക്കൂട്ടങ്ങൾക്കിടയിൽ അകപ്പെട്ട കുതിരയെ രക്ഷപ്പെടുത്തണം. പറയുേമ്പാൾ വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല അവർക്ക്.
ചുറ്റും ശിഖരങ്ങളും മുള്ളുകളും നിറഞ്ഞ മരക്കൂട്ടങ്ങൾക്കിടയിലാണ് 28കാരനായ എഡ്ഡീ അകപ്പെട്ടത്. മുന്നോേട്ടാ പിന്നോേട്ടാ ചലിക്കാനോ എഴുന്നേറ്റു നിൽക്കാനോ സാധിക്കുമായിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് എഡ്ഡി മരക്കൂട്ടങ്ങൾക്കിടയിൽ അകപ്പെട്ടത്. അഗ്നിരക്ഷ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോൾ ആദ്യം തടസമായത് എഡ്ഡി തന്നെയായിരുന്നു. എഡ്ഡി അക്രമാസക്താനാകാൻ തുടങ്ങിയതോടെ രക്ഷാപ്രവർത്തനത്തിന് പുതിയ മാർഗം കണ്ടെത്തുകയായിരുന്നു സഫോക്ക് അഗ്നിരക്ഷാസേന.
ആദ്യം മൃഗഡോക്ടറെ െകാണ്ടുവന്ന് എഡ്ഡിയെ മയക്കി കിടത്തി. പിന്നീട് കുതിരക്ക് ചുറ്റും നിന്നിരുന്ന മരക്കൊമ്പുകളെല്ലാം അറുത്തുമാറ്റുകയായിരുന്നു. തുടർന്ന് കുതിരയെ ഉയർത്താനായി പ്രത്യേക ഉപകരണങ്ങളും അവർ ഉപയോഗിച്ചു.
കുതിരയുടെ നാലു കാലുകളും സുരക്ഷിതമായി പുറത്തെത്തിച്ചു. പിന്നീട് മയക്കം മാറുന്നതുവരെ ഡോക്ടർ അവിടെ നിൽക്കുകയും ചെയ്തു -അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
എഡ്ഡിയെ രക്ഷപ്പെടുത്തുന്നതിെൻറ ചിത്രങ്ങൾ സഫോക്ക് ഫയർ ആൻഡ് റസ്ക്യൂ സർവിസ് ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. പ്രായാധിക്യത്തെ തുടർന്ന് എഡ്ഡിയുടെ കോമാളിത്തരങ്ങൾ മോശമായിട്ടുണ്ടെന്നും രക്ഷാപ്രവർത്തകരുടെ അടുത്ത് ശാന്തമായിരുന്നു എന്നായിരുന്നു എഡ്ഡിയുടെ ഉടമ കരോലിൻ ഫിലിപ്സിെൻറ പ്രതികരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.