Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകൂറ്റൻ പട്ടത്തി​െൻറ...

കൂറ്റൻ പട്ടത്തി​െൻറ വാലിൽ കുടുങ്ങി കാറ്റിലാടിയുലഞ്ഞ്​ മൂന്നുവയസ്സുകാരി; ശ്വാസമടക്കിപ്പിടിച്ച്​ നാട്ടുകാർ

text_fields
bookmark_border
കൂറ്റൻ പട്ടത്തി​െൻറ വാലിൽ കുടുങ്ങി കാറ്റിലാടിയുലഞ്ഞ്​ മൂന്നുവയസ്സുകാരി; ശ്വാസമടക്കിപ്പിടിച്ച്​ നാട്ടുകാർ
cancel

ഷിൻകു (തായ്​വാൻ): ശ്വാസമടക്കിപ്പിടിച്ചാണ്​ അവളുടെ ബന്ധുക്കളും നാട്ടുകാരും ആ കാഴ്​ച കണ്ടത്​. കൂറ്റൻ പട്ടത്തി​െൻറ വാലിൽ കുടുങ്ങി 100 അടിയോളം ഉയരത്തിൽ കാറ്റിൽ ആടിയുലയുകയാണ്​ ആ മൂന്ന്​ വയസ്സുകാരി. ഒടുവിൽ, കാറ്റി​െൻറ ഏതോ ഗതിയിൽ അവൾ സുരക്ഷിതയായി നിലത്തിറങ്ങിയപ്പോളാണ്​ എല്ലാവരുടെയും ശ്വാസം നേരേ വീണത്​. ദൃക്​സാക്ഷികളായവരുടേത്​ മാത്രമല്ല, പിന്നീ്ട്​ ആ രംഗത്തി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടവരുടെയും.

തായ്​വാനിലെ ഷിൻകുവിൽ നടന്ന പട്ടംപറത്തൽ ഉത്സവത്തിനിടെയാണ്​ കാഴ്​ചക്കാരെയെല്ലാം ആശങ്കയിലാഴ്​ത്തി കുട്ടി അപകടത്തിൽപ്പെട്ടത്​. കൂറ്റൻ പട്ടത്തി​െൻറ വാലിൽ കുട്ടിയുടെ ഉടുപ്പ്​ ഉടക്കുകയും കാറ്റ്​ ശക്​തിയായപ്പോൾ മുകളിലേക്ക്​ ഉയരുകയുമായിരുന്നു. പിന്നീട്​ ഒരു മിനിറ്റോളം കുട്ടി 100 അടിയോളം ഉയരത്തിൽ തലങ്ങും വിലങ്ങും ഉലഞ്ഞു. കാറ്റി​െൻറ ശക്​തി കുറഞ്ഞപ്പോൾ പട്ടത്തി​െൻറ വാൽ താഴ്​ന്നുവരികയും കാണികൾ കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ഞായറാഴ്​ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഈ സംഭവത്തി​െൻറ വിഡിയോ വൈറലാകുകയും ചെയ്​തു. ലിൻ എന്ന ആ മൂന്നുവയസ്സുകാരിക്ക്​ നിസ്സാര പരിക്കുകളേയുള്ളൂയെന്നും സംഭവത്തി​െൻറ നടുക്കത്തിൽ നിന്ന്​ കുട്ടി മോചിതയായെന്നും തായ്​വാനിലെ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videos3 year old girl lifted into air by kite
News Summary - 3-year-old girl safe after being lifted several meters into air by kite in Taiwan
Next Story