50,000 ഫോട്ടോ, 40 മണിക്കൂർ; ചന്ദ്രെൻറ അതിശയിപ്പിക്കും ചിത്രങ്ങൾ കൂട്ടിച്ചേർത്ത് 16കാരൻ
text_fieldsചന്ദ്രെൻറ മനോഹരവും അതിശയകരവുമായ ത്രിമാന ചിത്രങ്ങൾ ഒപ്പിയെടുത്ത് പങ്കുവെച്ച 16കാരനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. പുണെ സ്വദേശിയായ പ്രതേജ് ജാജുവാണ് ചന്ദ്രെൻറ വ്യത്യസ്തമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 50,000 ചിത്രങ്ങൾ ഒരുമിച്ച് ചേർത്ത് ഒരൊറ്റ ചിത്രമാക്കി മാറ്റുകയായിരുന്നു. ഇതിനായി 40 മണിക്കൂറാണ് ഇൗ പത്താം ക്ലാസുകാരന് വേണ്ടിവന്നത്.
മേയ് മൂന്നിന് പുലർച്ചെ ഒന്നിനും അഞ്ചിനും ഇടയിലാണ് ചിത്രങ്ങളും വിഡിയോയും പകർത്തിയത്. സാധ്യമായ എല്ലാ കോണുകളിൽനിന്നും ചന്ദ്രനെ ഒപ്പിയെടുത്തു. ഇവ ഏകദേശം 186 ജി.ബിക്ക് അടുത്തുണ്ടായിരുന്നു. അവസാനം 50,000 ചിത്രങ്ങൾ ഒരുമിച്ച് ചേർത്തപ്പോൾ ഫയലിെൻറ വലിപ്പം 600 എം.ബിയായി ചുരുങ്ങി. ചന്ദ്രെൻറ ഒാരോ ഭാഗങ്ങളും ലഭിക്കാൻ വേണ്ടിയാണ് 50,000 ചിത്രങ്ങൾ പകർത്തിയത്.
ചന്ദ്രനിലെ നീല, ഓറഞ്ച് പോലുള്ള നിറവ്യത്യാസങ്ങളും പകർത്തി. ഇത് ചന്ദ്ര ഉപരിതലത്തിലെ നിരവധി ധാതുക്കളുടെ സാന്നിധ്യം വെളിപ്പെടുത്തുന്നു. 'ഇമേജ് കമ്പോസിറ്റിംഗ്' സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവ ഒരുമിച്ച് ചേർക്കാൻ 40 മണിക്കൂർ വേണ്ടിവന്നു.
കഴിഞ്ഞ രണ്ട് വർഷമായി ദൂരദർശിനികളും കാമറകളും ജാജുവിെൻറ സന്തത സഹചാരികളാണ്. മൂന്ന് വർഷം മുമ്പ് പുണെയിലെ അമേച്വർ ആസ്ട്രോ ക്ലബ്ബായ ജ്യോതിർവീഡിയ പാരീസന്തയിൽനിന്നാണ് (ജെ.വി.പി) ജാജു ആദ്യമായി ജ്യോതിശാസ്ത്ര പാഠങ്ങൾ പഠിക്കുന്നത്. ഭാവിയിൽ ജ്യോതിശാസ്ത്രജ്ഞനാകാനും പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാനുമാണ് ഇൗ പയ്യെൻറ സ്വപ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.