ഈ അഞ്ച് സെക്കൻഡ് വിഡിയോയിൽ 'പൗരി ഗേൾ' ഇന്ത്യയെയും പാകിസ്താനെയും ഒന്നിപ്പിച്ചു
text_fieldsപാകിസ്താനിലെ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് 19കാരിയായ ദനാനീർ മൊബിൻ. ഫെബ്രുവരി ആറിന് അവൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അഞ്ച് സെക്കൻഡുകൾ മാത്രമുള്ള ഒരു വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പാകിസ്താനിൽ മാത്രമല്ല, ഇന്ത്യയിലും ദനാനീറും അവളുടെ വിഡിയോയും ചർച്ചാവിഷയമായിരിക്കുകയാണ്. അപ്പോൾ, തീരാത്ത പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന രണ്ട് രാജ്യങ്ങളിലുള്ളവരെ ഒരുപോലെ രസിപ്പിക്കാൻ മാത്രം എന്താണ് ആ വിഡിയോയിലുള്ളത് എന്ന് ആകാംക്ഷയുള്ളവർ വിഡിയോ ഒന്ന് കണ്ടുനോക്കണം.
'' യേ ഹമാരി കാർ ഹേ, യേ ഹം ഹെ, ഒൗർ യേ ഹമാരി പൗരി ഹോ രഹി ഹെ, (ഇത് ഞങ്ങളുടെ കാർ, ഇത് ഞങ്ങൾ, ഇതാണ് ഞങ്ങളുടെ പാർട്ടി)...'' സെൽഫി വിഡിയോയിൽ ദനാനീർ അവളുടെ മാതൃ ഭാഷയായ ഉർദുവിൽ ഇത്ര മാത്രമാണ് പറയുന്നത്. അവളുടെ കൂടെ പാർട്ടിയാഘോഷങ്ങളുമായി കൂടെ ഒരു കൂട്ടം സുഹൃത്തുക്കളെയും കാണാം. ദനാനീർ 'പാർട്ടി' എന്നതിന് പകരം ഉപയോഗിച്ച പദമായ 'പൗരി'യാണ് വിഡിയോ വൈറലാവാൻ കാരണം.
അവധി ദിവസങ്ങളിൽ പാകിസ്താെൻറ വടക്കൻ പർവതപ്രദേശങ്ങൾ സന്ദർശിക്കാൻ വരുന്ന 'ബർഗറുകളെ' കളിയാക്കാനാണ് താൻ വിഡിയോ പോസ്റ്റ്ചെയ്യുന്നതെന്നും താഴെ അവൾ കുറിച്ചിരുന്നു. (അമേരിക്കൻ അല്ലെങ്കിൽ ബ്രിട്ടീഷ് ശൈലിയിൽ സംസാരിക്കുന്ന പാകിസ്താന് പുറത്ത് പഠിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ സമ്പന്നരെ കളിയാക്കി വിളിക്കുന്ന പേരാണ് 'ബർഗർ'.) ''ബർഗർ രീതിയിൽ ഇതുപോലെ സംസാരിക്കുന്നത് എെൻറ ശൈലിയല്ല…. നിങ്ങളെയെല്ലാം ( ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ്) ചിരിപ്പിക്കാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്തത്, " -ദനനീർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
നിലവിൽ 50 ലക്ഷത്തിലധികം കാഴ്ച്ചക്കാരുള്ള ഇൻസ്റ്റഗ്രാം വിഡിയോയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ട്രോളുകളും മീമുകളുമാണ് പ്രചരിക്കുന്നത്. '#pawrihorihai' എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങുമാണ്. നെറ്റ്ഫ്ലിക്സ് അടക്കമുള്ള ചില ഒടിടി പ്ലാറ്റ്ഫോമുകളും മറ്റ് പല ബ്രാൻഡുകളും അവരുടെ സോഷ്യൽ മീഡിയ പ്രമോഷനുകളിൽ 'പൗരി' ട്രോളുകൾ ഉൾപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. പെട്രോൾ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള ട്രോളുകളിലും 'പൗരി ഹോ രഹി ഹേ' കയറിക്കൂടിയിട്ടുണ്ട്.
We joined the pawri!! #pawrihorihai #RanbirKapoor #PriyankaChopra pic.twitter.com/oawcuQtFVO
— Eros Now (@ErosNow) February 13, 2021
Yeh humari car hai
— Netflix India (@NetflixIndia) February 13, 2021
Yeh hum hai
Hope we're not too late to the parrrrty pic.twitter.com/sfQcOXlODa
Aise offers ho toh pawwrty toh banti hai. #YONOSBI #PawriHoRiHai pic.twitter.com/QJRmCtZ6jr
— State Bank of India (@TheOfficialSBI) February 14, 2021
یہ ہماری ٹیم ہے
— Pakistan Cricket (@TheRealPCB) February 14, 2021
اور
یہ ہماری سیلیبریشن ہو رہی ہے 🙌 #PAKvSA | #HarHaalMainCricket | #BackTheBoysInGreen pic.twitter.com/69LrEJhF24
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.