ഫോേട്ടാഷോപ്പല്ല, നടപ്പാതയിൽ കുടുങ്ങിപ്പോയ പെൺകുട്ടി; ചിത്രത്തിെൻറ സത്യം ഇതാണ്
text_fieldsകണ്ണുകൊണ്ട് നേരിൽ കാണുന്നതെല്ലാം വിശ്വസിക്കാമോ എന്ന് ചോദിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ. അതിനു കാരണമായതാകേട്ട ഒരു പെൺകുട്ടിയുടെ ചിത്രവും. നടപ്പാതയിൽ കുടുങ്ങിപ്പോയ പെൺകുട്ടിയെന്ന ക്യാപ്ഷനോടെ ഇൗ ചിത്രം വൻതോതിൽ പ്രചരിച്ചു. ഫോേട്ടാഷോപ്പല്ല എന്ന് പ്രത്യേകം അറിയിക്കുകയും ചെയ്തു.
ചിത്രം കണ്ടവരെല്ലാം ഒന്ന് അമ്പരന്നു. കാരണം പെൺകുട്ടി നടപ്പാതയിൽ കുടുങ്ങിയതുപോലെ. ചിത്രം തിരിച്ചും മറിച്ചും നോക്കിയിട്ടും മാറ്റമില്ല. ഇതോടെ പെൺകുട്ടിയുടെ നെഞ്ചിന് താഴേക്കുള്ള ഭാഗം ഭൂമിയുടെ അടിയിലാണോ എന്ന സംശയത്തിലായി പലരും. ഫോേട്ടാഷോപ്പല്ല എന്ന അറിയിച്ചതോടെ സംശയം ഇരട്ടിയാകുകയും ചെയ്തു.
എന്നാൽ യഥാർഥത്തിൽ നടപ്പാതയിൽ കുടുങ്ങിപ്പോയ പെൺകുട്ടിയല്ല ഇതെന്നതാണ് സത്യം. പെൺകുട്ടി നിൽക്കുന്നത് നടപ്പാതയിലും കൈവെച്ചിരിക്കുന്നത് തൊട്ടടുത്ത മതിലിലുമാണ്. പെൺകുട്ടിയേക്കാൾ ഉയരം കുറഞ്ഞ മതിലായതിനാൽ പെൺകുട്ടിയുടെ നെഞ്ചിന് മുകളിലേക്കുള്ള ഭാഗം കാണാൻ സാധിക്കും. എന്നാൽ മറ്റു ഭാഗങ്ങൾ മതിൽ മറക്കുകയും ചെയ്തു. മതിലിൽ പാകിയ കല്ലും പെൺകുട്ടി നിൽക്കുന്ന നടപ്പാതയിലെ കല്ലും ഒരുപോലെയുള്ളതും ക്യാമറമാെൻറ കുസൃതിത്തരവും കൂടിയായതോടെ പെൺകുട്ടി നടപ്പാതക്ക് അകത്തായതുപോലെ തോന്നുമെന്ന് മാത്രം.
ചിത്രത്തിെൻറ യാഥാർഥ്യം പുറത്തുവന്നതോടെ കണ്ണുകൊണ്ട് നേരിൽ കാണുന്നതുപോലും വിശ്വസിക്കരുതെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.