സിഖ് തലപ്പാവ് അണിഞ്ഞ് വിദേശികളായ അച്ഛനും മകനും; വൈറൽ വിഡിയോ കാണാം
text_fields'ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തിന്നണം' എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുകയാണ് ദക്ഷണാഫ്രിക്കക്കാരായ ഒരു കുടുംബം. ഇന്ത്യ കാണാൻ എത്തിയ ഇവർ നടക്കുന്നതും കഴിക്കുന്നതുമെല്ലാം ഇന്ത്യക്കാരെപ്പോലെയാണ്. പഞ്ചാണ് സന്ദർശിച്ച ദമ്പതികളുടെ സിഖ് വസ്ത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഭാര്യയ്ക്കും മകനുമൊപ്പം അമൃത്സറിലെ സുവർണ്ണക്ഷേത്രം സന്ദർശിക്കാനെത്തിയ ആഫ്രിക്കക്കാരനായ ലോറൻസ് ആണ് കഥയിലെ നായകൻ. പ്രാദേശിക സംസ്കാരം ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ് തങ്ങൾ വസ്ത്രം ധരിക്കുന്നതെന്നും ലോറൻൺസ് പറയുന്നു. സുവർണ്ണ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അമൃത്സറിലെ ഒരു പ്രാദേശിക കടയിൽ തലപ്പാവ് കെട്ടുന്ന അച്ഛനും മകനും ഒത്തുള്ള വിഡിയോയും ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ലോറൻസിനും മകൻ നൈഹും ഭാര്യ എലീസും വിഡിയോയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.