സൂയസ് കനാലിൽ കപ്പൽ കുടുങ്ങിയതുപോലെ അരുൺ റിവറിൽ മറ്റൊരു കപ്പലും കുടുങ്ങി
text_fieldsസൂയസ് കനാലിൽ ഭീമാകാരനായ എവർ ഗിവൺ എന്ന കപ്പൽ കുടുങ്ങിയതും കനാലിലെ തടസ്സം നീക്കാൻ ദിവസങ്ങൾ നീണ്ടുനിന്ന പ്രയത്നങ്ങളും എല്ലാം വലിയ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ലോകം ഈ വാർത്തയറിയാൻ കൗതുകപൂർവം കാത്തിരുന്നു.
സമാനമായ രീതിയിൽ സസക്സിലെ റിവർ അരുണിൽ ഒരു ചരക്കുകപ്പൽ കുടുങ്ങിയ വാർത്തയാണ് നെറ്റിസൺസിൽ ആകാംക്ഷയുണർത്തുന്നത്. ഇതിന്‍റെ ചിത്രങ്ങളും വാർത്തകളും സൂയസ് കനാൽ പ്രതിസന്ധിയോടൊപ്പം തന്നെ വാർത്താ പ്രാധാന്യം നേടുകയാണ്.
80 മീറ്റർ നീളമുള്ള എലിസ് എന്ന കപ്പലാണ് സമാനമായ രീതിയിൽ വാർത്താമാധ്യമങ്ങളിൽ നിറയുന്നത്. ലിറ്റിലാപ്ടൺ തുറമുഖത്തിനടുത്ത് അരുൺ റിവറിൽ 600 ടൺ ചരക്കുമായാണ് എലിസ് നങ്കൂരമിട്ടത്.
അരുൺ റിവറിന് കുറുകെ ചരക്ക് ഗതാഗതത്തിന് തടസ്സമായി കുറുകെ കിടക്കുകയായിരുന്നു ചരക്കുകപ്പൽ എലിസ്. ഇതിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്തായാലും ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ഒന്നായ എവർഗിവണിനെ പോലെ ദിവസങ്ങളൊന്നും വേണ്ടിവന്നില്ല എലിസിനെ ചലിപ്പിക്കാൻ. മണിക്കൂറുകൾ കൊണ്ടുതന്നെ എലിസിനെ ചലിപ്പിച്ച് മാർഗതടസ്സം നീക്കാൻ അധികൃതർക്ക് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.