'വേദനിപ്പിക്കുന്ന വർധനവ്'; പെട്രോൾ വിലവർധനക്കെതിരെ കാർട്ടൂണുമായി അമൂൽ
text_fieldsരാജ്യത്ത് നടക്കുന്ന സുപ്രധാന സംഭവങ്ങളിലെല്ലാം തന്നെ തങ്ങളുടേതായ രീതിയിൽ പ്രതികരണം അറിയിക്കാറുള്ള കമ്പനിയാണ് അമൂൽ. പെട്രോൾ-ഡീസൽ വില വർധന രാജ്യത്തെങ്ങും വലിയ ചർച്ചാ വിഷയമായതോടെ പതിവുപോലെ തങ്ങളുടെ അമൂൽ ഗേളിനെ കഥാപാത്രമാക്കി അവർ പുതിയ കാർട്ടൂണുമായി എത്തിയിട്ടുണ്ട്. മധ്യപ്രദേശിലടക്കം പെട്രോൾ വില 100 രൂപയിലെത്തിയതോടെ വില വർധനക്കെതിരെ പ്രതിഷേധിക്കുന്ന തരത്തിലുള്ളതാണ് അമൂലിെൻറ അമൂൽ ടോപ്പിക്കൽ ട്വീറ്റ്.
അമൂൽ പെൺകുട്ടി ആകാംക്ഷ നിറഞ്ഞ മുഖവുമായി പമ്പിൽ നിന്ന് കാറിന് പെട്രോൾ അടിക്കുന്നതായാണ് കാർട്ടൂണിലുള്ളത്. ഒരു കൈയ്യിൽ റൊട്ടിയുമേന്തിയാണ് നിൽപ്പ്. എന്നാൽ, 'പൈൻഫുൾ ഇൻക്രീസ്' അഥവാ 'വേദനിപ്പിക്കുന്ന വർധനവ്' എന്ന ടാഗ്ലൈനാണ് കാർട്ടൂണിെൻറ ഹൈലൈറ്റ്. കൂടെ 'അമൂല്‍ സഹിക്കാവുന്ന വിലയുള്ള ടേസ്റ്റാണ്' എന്നും എഴുതിയിട്ടുണ്ട്.
#Amul Topical: The steeply rising fuel prices! pic.twitter.com/6sHEqFu8KZ
— Amul.coop (@Amul_Coop) February 19, 2021
എന്തായാലും ബോളിവുഡ് സൂപ്പർതാരങ്ങളും രാജ്യത്തെ മറ്റ് പ്രമുഖ കമ്പനികളും പ്രതികരിക്കാതിരുന്ന വിഷയത്തിൽ അമൂൽ ആകർഷകമായ കാർട്ടൂണുമായെത്തി അഭിപ്രായം രേഖപ്പെടുത്തിയത് നെറ്റിസൺസിനെ സന്തോഷിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് അമൂലിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
Finally.... Spine surgery successfull pic.twitter.com/skyNdEHpwf
— TOO MUCH DEMOCRACY (@L0ST_IN_CINEMA) February 19, 2021
Amul melted under pressure.🤣
— Hope (@Hope58975223) February 19, 2021
Amul girl to everyone : pic.twitter.com/nIBQdRP9gK
— River of January 🏹 (@river_january) February 19, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.