Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'അഭിനന്ദനങ്ങൾക്ക്​...

'അഭിനന്ദനങ്ങൾക്ക്​ നന്ദി. പക്ഷേ, ഞാൻ പെണ്ണല്ല ആൺകുട്ടിയാ' -ആനന്ദ്​ മഹീന്ദ്രയെ തിരുത്തി മലയാളി ബാലൻ

text_fields
bookmark_border
anand mahindra
cancel

കഴിവുള്ളവരെ അഭിനന്ദിക്കുന്നതിൽ ഒരു മടിയും കാണിക്കാത്തയാളാണ്​ പ്രമുഖ വ്യവസായ ആനന്ദ്​ മഹീന്ദ്ര. കഴിഞ്ഞ ദിവസം ഇത്തരമൊരു അഭിനന്ദനം നടത്തുന്നതിനിടയിൽ അദ്ദേഹത്തിന്​ ചെറിയൊരു പിഴവ്​ പറ്റി. പങ്കുവെച്ച വീഡിയോയിൽ കളരിപ്പയറ്റ്​ നടത്തുന്നത്​ പെൺകുട്ടിയാണെന്ന്​ തെറ്റിദ്ധരിച്ച്​ കാപ്​ഷനിൽ അദ്ദേഹം അത്​ സൂചിപ്പിച്ചു. മലയാളി ബാലൻ നീലകണ്​ഠ​െൻറ കളരിപ്പയറ്റ്​ വീഡിയോ ആയിരുന്നു അത്​. തെറ്റുതിരുത്തി നീലകണ്​ഠൻ മറുപടി നൽകിയതോടെ തെറ്റ്​ തിരുത്താനും ഖേദം പ്രകടിപ്പിക്കാനും ആനന്ദ്​ മഹീന്ദ്ര തയാറാകുകയും ചെയ്​തു.

കഴിഞ്ഞദിവസമാണ്​ ആനന്ദ്​ മഹീന്ദ്ര ​ട്വിറ്ററിൽ നീലകണ്​ഠ​െൻറ കളരിപ്പയറ്റ്​ വീഡിയോ പങ്കുവെച്ചത്​. 'മുന്നറിയിപ്പ്​: ഈ പെൺകുട്ടിയുടെ മുന്നിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല, കളരിപ്പയറ്റിന്​ നമ്മുടെ കായിക മുൻഗണനകളിൽ സുപ്രധാന സ്​ഥാനം നൽകേണ്ടതുണ്ട്​. ഇത്​ തീർച്ചയായും ലോകശ്രദ്ധ പിടിച്ചുപറ്റും'- എന്ന കാപ്​ഷനും അദ്ദേഹം നൽകി. ഒരു ഹ്രസ്വസിനിമയുടെ ചിത്രീകരണത്തിനായി മുടി നീട്ടിവളർത്തിയ നീലകണ്​ഠൻ പെൺകുട്ടിയാണെന്ന്​ തെറ്റിദ്ധരിച്ചായിരുന്നു അദ്ദേഹത്തി​െൻറ കാപ്​ഷൻ.

ഇത്​ ശ്രദ്ധയിൽപ്പെട്ടപ്പോൾ മറുപടിയുമായി നീലകണ്​ഠൻ രംഗത്തെത്തി. 'താങ്കളുടെ പിന്തുണക്കും പ്രോത്​സാഹനത്തിനും വളരെയധികം നന്ദി. ഒരു ചെറിയ തിരുത്തുണ്ട്​-ഞാൻ പെൺകുട്ടിയല്ല. പത്ത്​ വയസ്സുള്ള ആൺകുട്ടിയാണ്​. കളരിപ്പയറ്റുമായി ബന്ധപ്പെട്ട ഒരു ഹ്രസ്വചിത്രത്തിനുവേണ്ടി മുടി വളർത്തുകയാണ്​'- 'പ്രിൻസ്​ ഓഫ്​ കളരിപ്പയറ്റ്​' എന്ന ത​െൻറ അക്കൗണ്ടിൽ നിന്ന്​ നീലകണ്​ഠൻ മറുപടി നൽകി.

മറുപടി കണ്ടതോടെ തിരുത്തും ക്ഷമാപണവുമായി എത്താൻ ആനന്ദ്​ മഹീന്ദ്ര തയാറായി. 'ആയിരംവട്ടം ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ കഴിവ്​ അപാരമാണ്​. പക്ഷേ, നിങ്ങളുടെ മുന്നിൽ വന്നുപെടാതെ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പിൽ ഞാൻ ഉറച്ചുനിൽക്കുന്നു' -അദ്ദേഹം ട്വിറ്ററിലൂടെ മറുപടി നൽകി. കളരിയിൽ വിസ്​മയിപ്പിക്കുന്ന പ്രകടനങ്ങൾ നടത്തുന്ന ബാലനാണ്​ നീലകണ്​ഠൻ. 30 മിനിറ്റിൽ 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞ്​ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചിട്ടുണ്ട്​​. ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിൽ കൈലാസത്തിൽ വിമുക്തഭടനും എൻ.സി.സി ഉദ്യോഗസ്ഥനുമായ മഹേഷ് കുമാറി​െൻറയും സുചിത്രയുടെയും മകനാണ്​. സഹോദരി വൈഷ്ണവിയും കളരിപ്പയറ്റ് അഭ്യസിക്കുന്നുണ്ട്. ചേർത്തലയിലെ ഏകവീര കളരിപ്പയറ്റ് അക്കാദമിയിൽ ആണ്​ ഇരുവരുടെയും പഠനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anand Mahindraviral storiesviral videos
News Summary - Anand Mahindra apologises to 10 year old Kalaripayattu artist for calling him young woman
Next Story