ധൈര്യമേ നിന്റെ പേരാണ് ജസ്പ്രീത്.... റോഡരികിൽ തട്ടുകട നടത്തുന്ന 10 വയസുകാരനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
text_fieldsതന്റെ സമകാലികരിൽ നിന്ന് ഏറെ വ്യത്യസ്തനാണ് ആനന്ദ് മഹീന്ദ്ര. ജീവിതത്തിൽ ശ്രദ്ധേയമായി തോന്നുന്ന എന്തും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അങ്ങനെയൊരു പോസ്റ്റിലാണ് ഡൽഹിയിലെ തിലക് നഗറിലെ റോഡരികിൽ മുട്ട-ചിക്കൻ റോളുകൾവിൽക്കുന്ന 10 വയസുകാരനെ അദ്ദേഹം പരിചയപ്പെടുത്തിയത്. എത്ര വയസായി എന്ന ചോദ്യത്തിന് 10 എന്നാണ് കുട്ടിയുടെ മറുപടി.
കുട്ടി സംസാരിക്കുന്നത് പഞ്ചാബ് ഭാഷയാണ്. ആരാണ് ഈ ചെറുപ്രായത്തിൽ മുട്ട റോൾ ഉണ്ടാക്കാൻ പഠിപ്പിച്ചത് എന്ന് ചോദിച്ചപ്പോൾ അച്ഛനാണ് എന്നായിരുന്നു കുട്ടിയുടെ മറുപടി. സഞ്ജയ് ഘോഷ് എന്ന വ്യക്തിയാണ് ആദ്യം ഇതിന്റെ വിഡിയോ പങ്കുവെച്ചത്. അതിന്റെ പിന്നാലെ പോയ ആനന്ദ് മഹീന്ദ്ര കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും കണ്ടെത്തി. അങ്ങനെയാണ് ധൈര്യമേ നിന്റെ പേരാണ് ജസ്പ്രീത് എന്ന അടിക്കുറിപ്പിൽ അദ്ദേഹം വിഡിയോ പങ്കിട്ടത്. കുട്ടിയുടെ വിദ്യാഭ്യാസം നഷ്ടപ്പെടാൻ പാടില്ലെന്നും അവനെ സഹായിക്കാൻ ആവുന്നത് ചെയ്യുമെന്നും അദ്ദേഹം കുറിച്ചു. അതിനായി അവനെ ബന്ധപ്പെടാൻ സാധിക്കുന്ന ഫോൺ നമ്പർ അറിയാവുന്നവർ പങ്കുവെക്കണമെന്നും അഭ്യർഥിച്ചു.
''ഡല്‍ഹിയിലെ തിലക് നഗറിലാണ് ജസ്പ്രീത് ഉള്ളത്. ആര്‍ക്കെങ്കിലും അവന്റെ കോണ്‍ടാക്റ്റ് നമ്പര്‍ അറിയാമെങ്കില്‍ ദയവായി അത് പങ്കിടുക. മറ്റുള്ള കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് മഹീന്ദ്ര ഫൗണ്ടേഷന്‍ ടീം അന്വേഷിക്കും. അവന്റെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.''-എന്നാണ് വിഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചു. നിരവധി ആളുകളാണ് ഈ കുറിപ്പിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
അടുത്തിടെയാണ് ജസ്പ്രീതിന്റെ പിതാവ് മസ്തിഷ്‍ക ജ്വരം വന്ന് മരിച്ചത്. 14 വയസുള്ള സഹോദരിയുണ്ട് ഈ മിടുക്കന്. മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ച് അമ്മ തങ്ങളെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ജസ്പ്രീത് പറയുന്നത്. രാവിലെ സ്‌കൂളില്‍ പോവുകയും വൈകുന്നേരങ്ങളില്‍ തട്ടുകടയില്‍ ജോലി ചെയ്തുമാണ് ജസ്പ്രീത് സഹോദരിയുടെയും തന്റെ ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുകള്‍ക്കുമുള്ള വരുമാനം കണ്ടെത്തുന്നത്. ചിക്കന്‍ റോള്‍, കബാബ് റോള്‍, പനീര്‍ റോള്‍, ചൗമീന്‍ റോള്‍, സീഖ് കബാബ് റോള്‍ എന്നിവയും ജസ്പ്രീത് ഉണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.