Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2022 7:10 PM IST Updated On
date_range 15 Aug 2022 7:10 PM IST'സ്വാതന്ത്ര്യ ദിനത്തിനൊക്കെ എന്തിനിത്ര ബഹളം' എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ, ഇത് കാണൂ; വൈറലായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്
text_fieldsbookmark_border
വീടിന് മുന്നിൽ പതാക ഉയർത്തുന്ന വൃദ്ധ ദമ്പതിമാരുടെ ചിത്രം പങ്കുവെച്ച് പ്രമുഖ വ്യവസായി ആനന്ദ മഹീന്ദ്ര. ചിത്രങ്ങൾ അധികം താമസിക്കാതെ ട്വിറ്ററിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു.
ചിത്രത്തിൽ, വൃദ്ധ ദമ്പതികൾ അവരുടെ വീടിന്റെ മേൽക്കൂരയിൽ ദേശീയ പതാക ഉയർത്തുന്നത് കാണാം. പതാക ശരിയായ രീതിയിൽ കെട്ടാനായി സമീപത്തെ ഇരുമ്പ് ഡ്രമ്മിന്റെ മുകളിൽ കയറി നിൽക്കുകയാണ് ഭാര്യ. അവർ വീഴാതിരിക്കാനായി ഭർത്താവ് ഡ്രമ്മിൽ മുറുകെ പിടിച്ചിരിക്കുകയാണ്.
"സ്വാതന്ത്ര്യ ദിനത്തിൽ എന്തിനാണ് ഇത്ര ബഹളം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ഇവരോട് ചോദിക്കൂ. ഏതൊരു പ്രഭാഷണത്തിനും ചെയ്യാൻ കഴിയുന്നതിനേക്കാൾ നന്നായി അവർ അത് വിശദീകരിക്കും. ജയ് ഹിന്ദ്, -ആനന്ദ് മഹീന്ദ്ര കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story