'ഇതാണ് കലയുടെ ശക്തി'; മനോഹരമായ ശില്പവും കൂടെ ശക്തമായ സന്ദേശവും പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
text_fieldsസമൂഹ മാധ്യമങ്ങളിൽ രസകരവും ചിന്തിപ്പിക്കുന്നതുമായ പോസ്റ്റുകൾ പങ്കുവെക്കാറുള്ളയാളാണ് ആനന്ദ മഹീന്ദ്ര. ഇന്ത്യയിൽ അറിയപ്പെടുന്ന വ്യവസായ പ്രമുഖനായ അദ്ദേഹത്തിന് അതിനാൽ തന്നെ ഏറെ ഫാൻസ് ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെയുണ്ട്. ഇന്നലെ ആനന്ദ മഹീന്ദ്ര ട്വിറ്ററിൽ മനോഹരമായ ഒരു കലാസൃഷ്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 'ഇതാണ് കലയുടെ ശക്തി' എന്ന അടിക്കുറിപ്പോടെ പ്രധാനപ്പെട്ട ജീവിതപാഠം പ്രതിനിധീകരിക്കുന്ന ഒരു ശില്പമായിരുന്നു അദ്ദേഹം ഷെയർ ചെയ്തത്.
പടിഞ്ഞാറൻ അമേരിക്കയിൽ നടക്കാറുള്ള ലോകപ്രശസ്ത ആർട്ട് ഫെസ്റ്റിവലായ ബേർണിങ് മാനിലെ ഏറ്റവും ശക്തമായ കലാസൃഷ്ടിയായിരുന്നു അത്. 'അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രണ്ട് മുതിർന്നവരായ ആളുകൾ പിണങ്ങി പരസ്പരം പുറകോട്ട് തിരിഞ്ഞിരിക്കുന്നതാണ് ശില്പത്തിെൻറ സവിശേഷത. എന്നാൽ, അവർക്കുള്ളിലെ രണ്ട് കുഞ്ഞുങ്ങൾ പരസ്പരം നോക്കി കൈകൾ ചേർത്തുപിടിക്കാൻ ശ്രമിക്കുന്നതായും കാണാം. ''എന്നിട്ടും, അവരുടെയുള്ളിലുള്ള കുഞ്ഞുങ്ങൾ പരസ്പരം ചേരാൻ കൊതിക്കുന്നു. പ്രായം നമുക്ക് ഒരുപാട് സമ്മാനങ്ങൾ നൽകാറുണ്ട്. എന്നാൽ, ഒരാളുമായി അഭിപ്രായവ്യത്യാസമുണ്ടാകുേമ്പാൾ നാം വെച്ചുപുലർത്തുന്ന അഹങ്കാരവും നീരസവും ഇല്ലാതെ ജീവിക്കാൻ കഴിയുന്നതാണ് അതിലൊന്ന്. ക്ഷമാശീലവും കുഞ്ഞുങ്ങളുടേത് പോലുള്ള സ്വതന്ത്രമായ ആത്മാവുമാണ് ഞങ്ങളുടെ യഥാർഥ സ്വഭാവം. നിങ്ങൾക്ക് ധാർഷ്ട്യം തോന്നുേമ്പാഴൊക്കെ ഇത് ഒാർക്കുക''. - ശില്പത്തിന് താഴെയുള്ള കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്.
This is the power of Art: it can vividly capture—and facilitate the healing of—our vulnerabilities as humans... pic.twitter.com/xCTqWUjNTL
— anand mahindra (@anandmahindra) February 25, 2021
"ഇതാണ് കലയുടെ ശക്തി: ഇതിന് മനുഷ്യരെന്ന നിലയിൽ നമ്മുടെ കേടുപാടുകൾ വ്യക്തമായി പിടിച്ചെടുക്കാനും സുഖപ്പെടുത്താനും കഴിയും." - ആനന്ദ് മഹീന്ദ്ര കുറിച്ചു. ആയിരങ്ങളാണ് അദ്ദേഹത്തിെൻറ പോസ്റ്റിന് കൈയ്യടിച്ച് രംഗത്തെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.