അച്ഛൻ സി.ഐ, മകൾ ഡി.എസ്.പി; വൈറലായി ഒരു സല്യൂട്ട് ചിത്രം
text_fieldsഹൈദരാബാദ്: പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ സി.ഐ സല്യൂട്ട് ചെയ്യുന്നത് സാധാരണ സംഭവമാണ്. എന്നാൽ, ആന്ധ്രപ്രദേശിൽ സി.ഐ ഡി.എസ്.പിയെ സല്യൂട്ട് ചെയ്യുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വൈറലാകാൻ കാരണമെന്തെന്നല്ലേ, സി.ഐ ശ്യാംസുന്ദർ സ്വന്തം മകളായ ഡി.എസ്.പി ജെസ്സി പ്രശാന്തിയെയാണ് സല്യൂട്ട് ചെയ്തത്. ആന്ധ്ര പൊലീസ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.
ആന്ധ്ര പൊലീസ് സംഘടിപ്പിച്ച ഒരു ചടങ്ങിനിടെയാണ് അച്ഛനും മകളും ഒൗദ്യോഗിക വേഷത്തിൽ കണ്ടുമുട്ടിയത്. അച്ഛനാണെങ്കിലെന്താ, ഡി.എസ്.പിയെ കണ്ടാൽ സി.ഐ സല്യൂട്ട് ചെയ്യണ്ടേ. മകൾ മുന്നിലെത്തിയതും ഒരു മടിയും കൂടാതെ സി.െഎ ശ്യാംസുന്ദർ കിടിലൻ ഒരു സല്യൂട്ട് നൽകി. മകൾ അച്ഛന് തിരിച്ചും സല്യൂട്ടടിച്ചു.
അപൂർവവും ഹൃദയംനിറക്കുന്നതുമായ ദൃശ്യം എന്ന് പറഞ്ഞാണ് ആന്ധ്ര പൊലീസ് ചിത്രം പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അച്ഛനെയും മകളെയും പ്രകീർത്തിക്കുന്നത്. അച്ഛന്‍റെ മുഖത്തെ അഭിമാനവും മകളുടെ മുഖത്തെ സ്നേഹവും നോക്കൂവെന്നാണ് നിരവധി പേർ കമന്‍റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.