ആന്ധ്രപ്രദേശിൽ മരുമകനെ അമ്മായി സൽകരിച്ചത് 100 വിഭവങ്ങളൊരുക്കി
text_fieldsആന്ധ്രപ്രദേശിലെ താമരഡ ഗ്രാമത്തിൽ മരുമകനെ അമ്മായിയമ്മ സൽകരിച്ചത് 100 വിഭവങ്ങളൊരുക്കി. തന്റെ മുന്നിൽ നീണ്ടുനിരന്നു കിടക്കുന്ന വിഭവങ്ങൾ എങ്ങനെ തിന്നുതീർക്കുമെന്നാലോചിച്ച് അന്തംവിട്ടിരിക്കുന്ന മരുമകന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് താമരഡ ഗ്രാമത്തിലെ രത്നകുമാരിയും കാകിനഡയിലെ രവി തേജയും വിവാഹിതരായത്. ആഷാഢ മാസത്തിൽ മരുമകൻ ആദ്യമായി വീട്ടിലേക്ക് വിരുന്നെത്തുന്നത് വലിയ ആഘോഷമാക്കാൻ തീരുമാനിക്കുകയായിരുന്നു രത്നകുമാരിയുടെ അമ്മ. ആന്ധ്രപ്രദേശിലെ പരമ്പരാഗത വിഭവങ്ങളാണ് നവദമ്പതികൾക്കായി ഒരുക്കിയത്.
ആന്ധ്രപ്രദേശിൽ മരുമക്കളെ സത്കരിക്കുന്നത് ഇത്തരത്തിൽ ഒരുപാട് വിഭവങ്ങളൊരുക്കിയാണ്. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളും ഒട്ടും പിന്നിലല്ല. ഇക്കഴിഞ്ഞ ജനുവരിയിൽ ആനക്കാപള്ളിയിലെ കുടുംബം മരുമകനെ സത്കരിച്ചത് 300ലേറെ വിഭവങ്ങളൊരുക്കിയാണ്. മകരസംക്രാന്തിയോടനുബന്ധിച്ചായിരുന്നു സത്കാരം. ബിരിയാണി, ജീരക അരി, ഫ്രൈഡ് റൈസ്, ടൊമോറ്റോ റൈസ്, പുളിഹോറ, ഡസൻ കണക്കിന് മധുരപലഹാരങ്ങൾ എന്നിവ വിഭവങ്ങളിൽ ചിലതുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.