കലിയോടെ പാഞ്ഞടുത്ത് ആന; വണ്ടിയിൽ നിന്നിറങ്ങിയോടി യാത്രക്കാർ- വീഡിയോ വൈറൽ
text_fieldsനെഞ്ചിടിപ്പ് അൽപം കൂട്ടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കലിതുള്ളി പാഞ്ഞുവരുന്ന ഒരു കൊമ്പൻ സഫാരി ജീപ്പ് കുത്തിമറിക്കാൻ ശ്രമിക്കുന്നതും അതിലുള്ളവർ ഇറങ്ങിയോടുന്നതുമാണ് വീഡിയോയിലുള്ളത്.
ദക്ഷിണാഫ്രിക്കയിലെ സെലാറ്റി ഗെയിം റിസർവിൽ നിന്നുള്ള ദൃശ്യമാണിത്. കുഗ്രർ നാഷണൽ പാർക്കിന്‍റെ ഭാഗമായ ഇവിടെ പരിശീലനം നൽകാനായി ഗൈഡുകളെ കൊണ്ടുപോയ വാഹനത്തിനുനേരെയാണ് ആനയുടെ ആക്രമണമുണ്ടായത്. ഇക്കോ ട്രയ്നിങ് ഗൈഡുകളാണ് സഫാരി വാഹനത്തിൽ ഉണ്ടായിരുന്നത്. ആന ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോ അവരിലൊരാൾ തന്നെയാണ് ചിത്രീകരിച്ചതും. ആന പാഞ്ഞടുക്കുന്നതും വാഹനം കുത്തിമറിക്കാൻ ശ്രമിക്കുന്നതും 'ഇറങ്ങിയോട് ഇറങ്ങിയോട്' എന്ന് അലറി വിളിച്ച് വാഹനത്തിലുള്ളവർ ഓടുന്നതുമെല്ലാം വീഡിയോയിലുണ്ട്.
Too much intrusion will take your life in Wilderness. However, wild animals keeps on forgiving us since long.#responsible_tourism specially wildlife tourism should be educational rather recreational.
— WildLense® Eco Foundation 🇮🇳 (@WildLense_India) November 30, 2021
हांथी के इतना घुसा नही जाता 🙏 watch second video too pic.twitter.com/AOKGZ2BAjB
ട്വിറ്ററിലും ഫേസ്ബുക്കിലും വീഡിയോ വൈറലാകുകയും ചെയ്തു. പരിശീലകരും ട്രയ്നി ഗൈഡുകളുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ഇക്കോ ട്രയ്നിങ് പ്രസ്താവനയിൽ പറഞ്ഞു. ഇണ ചേരാൻ നോക്കുന്നതിനിടെ തങ്ങളുടെ ആവാസ് സ്ഥലത്തേക്ക് ആളുകൾ കടന്നുവന്നതാണ് ആനയെ പ്രകോപിപ്പിച്ചതെന്ന് അവർ വ്യക്തമാക്കി. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ഭാഗ്യത്തിന് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുകയായിരുന്നു.
Noble giant left them unharmed pic.twitter.com/DAk7yO0LU2
— WildLense® Eco Foundation 🇮🇳 (@WildLense_India) November 30, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.