സൂപ്പിൽ പ്ലാസ്റ്റികിന്‍റെ അംശം; എരിവുള്ള ചൂടൻ സൂപ്പ് മാനേജറുടെ മുഖത്തൊഴിച്ച സ്ത്രീക്കെതിരെ കേസ് -വിഡിയോ
text_fieldsടെക്സസ്: സൂപ്പിൽ ഉരുകിയ പ്ലാസ്റ്റികിന്‍റെ അംശം ലഭിച്ചതിനെ തുടർന്ന് റസ്റ്ററന്‍റ് മാനേജരുടെ മുഖത്ത് എരിവുള്ള ചൂടൻ സൂപ്പ് ഒഴിച്ച് സ്ത്രീ. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ സ്ത്രീക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തു.
ടെക്സസ് ടെംബിൾ സിറ്റിയിലെ സോൾ ഡി ജലിസ്കോ മെക്സിക്കൻ ചെയിൻ റസ്റ്ററന്‍റിലാണ് സംഭവം. പ്ലാസ്റ്റിക് കണ്ടെയ്നറിലെ സൂപ്പുമായെത്തിയ സ്ത്രീ മാനേജരോട് ദേഷ്യപ്പെടുന്നത് വിഡിയോയിൽ കാണാം. സമീപം തുറന്നുവെച്ച സൂപ്പും ഉരുകിയ പ്ലാസ്റ്റിക് മൂടിയും കാണാനാകും. മാനേജർ ജാനെല്ലെ ബ്രോലാൻഡിനോട് ദേഷ്യെപ്പടുന്ന അവർ ഉടൻ തന്നെ ചൂടൻ സൂപ്പ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ടിക്ടോകിൽ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു.
മാനേജറിന് മാരകമായ പൊള്ളലേറ്റിട്ടില്ല. സ്ത്രീ മുഖത്തേക്ക് സൂപ്പ് ഒഴിച്ച അനുഭവം തന്നെ മാനസികമായി തളർത്തിയെന്ന് ജാനെല്ലെ പറയുന്നു.
ടെംബിൾ പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു. ക്രിമിനൽ കുറ്റങൾ ചുമത്തിയാണ് കേസ്. പൗരൻമാർ ഇത്തരത്തിൽ പെരുമാറുന്നതിനോട് േയാജിക്കാൻ കഴിയില്ലെന്നും മോശം സേവനങ്ങൾ ലഭിച്ചാൽ സിവിൽ അവകാശങ്ങൾക്കായി നിയമവിധേയമായി പോരാടണമെന്നും ടെംബിൾ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.