രക്ഷകനായ വനംവകുപ്പ് ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ച് കുട്ടിയാന - ചിത്രം വൈറൽ
text_fieldsതന്നെ രക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ചുനിൽക്കുന്ന കുട്ടിയാനയുടെ ചിത്രം വൈറലാവുന്നു. തമിഴ്നാട്ടിലായിരുന്നു സംഭവം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ചിത്രം ട്വീറ്റ് ചെയ്തത്. ചിത്രത്തിൽ തെൻറ കുഞ്ഞി തുമ്പിക്കൈയ്യാൽ കുട്ടിയാന ഉദ്യോഗസ്ഥെൻറ കാലിൽ ചുറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം.
'സ്നേഹത്തിന് ഭാഷയില്ല, ഒരു ആനക്കുട്ടി ഫോറസ്റ്റ് ഓഫീസറെ ആശ്ലേഷിക്കുന്നു. അവർ ആനക്കുട്ടിയെ രക്ഷിക്കുകയും അതിനെ അമ്മയോടൊപ്പം ഒന്നിപ്പിക്കുകയും ചെയ്തു. -കസ്വാൻ ചിത്രത്തിന് അടിക്കുറിപ്പായി എഴുതി.
Love has no language. A baby elephant hugging a forest officer. The team rescued this calf & reunited with mother. pic.twitter.com/BM66tGrhFA
— Parveen Kaswan, IFS (@ParveenKaswan) October 14, 2021
വനം വകുപ്പ് രക്ഷിച്ച കുട്ടിയാന അമ്മയാനയ്ക്കടുത്തേക്ക് പോകുന്ന വിഡിയോ കഴിഞ്ഞയാഴ്ച ഐഎഫ്എസ് ഓഫീസർ സുധാ രാമൻ പങ്കുവെച്ചിരുന്നു.
This little calf happily walks to get reunited with its mother guarded with Z+ security of the Tamilnadu Foresters team.
— Sudha Ramen 🇮🇳 (@SudhaRamenIFS) October 6, 2021
Earlier the calf was found alone & injured. TN forest team rescued, treated and escorts the little one to join with the mother. #Hope #Happiness pic.twitter.com/7vFxRr03IP
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.