ആയിരം കോടിയിലേറെ കാഴ്ചക്കാർ; യൂട്യൂബിൽ പത്ത് ബില്യൺ കടന്ന ആദ്യ വീഡിയോ ഇതാണ്
text_fieldsയൂട്യൂബിൽ ആയിരം കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ഈ വീഡിയോ. പിങ്ക്ഫോങിന്റെ 'ബേബി ഷാർക്ക് ഡാൻസ്' ആണ് യുട്യൂബിൽ 10 ബില്യൺ കാഴ്ചക്കാർ എന്ന നേട്ടം ആദ്യം കൈവരിക്കുന്ന വീഡിയോ. 2016 ജൂൺ 18നാണ് ഈ വീഡിയോ യുട്യൂബിൽ റിലീസ് ചെയ്യുന്നത്. ഇതുവരെ 10,008,732,879 പേരാണ് രണ്ട് കുട്ടികൾ അണിനിരക്കുന്ന ഈ 'ചെറു സ്രാവിന്റെ ഡാൻസ്' കണ്ടിരിക്കുന്നത്.
പെവ്റ്റോറീക്ൻ പോപ് താരങ്ങളായ ലൂയിസ് ഫൊൻസിയുടെയും ഡാഡി യാങ്കിയുടെയും 'ഡെസ്പതിസോ' എന്ന ആൽബമാണ് തൊട്ടുപിന്നിൽ. 7,704,950,023 പേരാണ് ഈ ആൽബം കണ്ടിരിക്കുന്നത്. സ്രാവുകളുടെ ആനിമേഷന്റെ പശ്ചാത്തലത്തിൽ രണ്ട് കുട്ടികൾ അവതരിപ്പിക്കുന്ന രീതിയിലാണ് 'ബേബി ഷാർക്ക് ഡാൻസ്' ചിത്രീകരിച്ചിരിക്കുന്നത്. ബിൽബോർഡ് ഹോട്ട് 100 പട്ടികയിൽ 32ാം സ്ഥാനത്താണ് ഈ വീഡിയോയുള്ളത്.
പത്ത് ബില്യൺ കാഴ്ചക്കാർ എന്ന നേട്ടം ബേബി ഷാർക്കിന്റെ യാത്രയിൽ മറ്റൊരു നാഴികക്കല്ല് ആണെന്ന് പിങ്ക്ഫോങ് സി.ഇ.ഒ മിൻ-സിയോക് കിം പറഞ്ഞു. 2020 നവംബറിൽ 7.04 ബില്യൺ കാഴ്ചക്കാർ എന്ന നേട്ടം ഈ വീഡിയോ സ്വന്തമാക്കിയിരുന്നു. യുട്യൂബിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാഴ്ചക്കാർ ലഭിച്ച വീഡിയോ എന്ന പദവി അന്നും ബേബി ഷാർക്കിന് ആയിരുന്നു. പ്രമുഖ കൊറിയൻ-അമേരിക്കൻ ഗായികയായ ഹോപ് സിഗോയിൻ 2015ൽ പത്ത് വയസ്സുള്ളപ്പോൾ പാടിയ പാട്ടാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.