വൈറലായി ‘പാർലെ ജി ബിരിയാണി’; ‘ബിസ്കറ്റിനൊപ്പം ഐസ്‍ക്രീമും ചേർത്ത് കുഴച്ചോളൂ’ എന്ന് ബിരിയാണി പ്രേമികളുടെ രോഷം
text_fieldsമുംബൈ: ഭക്ഷണപ്രേമികൾക്ക് ബിരിയാണി ഒരു വികാരമാണ്. അതുകൊണ്ടുതന്നെ ബിരിയാണിയിലെ വ്യത്യസ്തതകൾ പരീക്ഷിക്കാൻ പ്രിയമേറും. മുംബൈയിലെ ഒരു ബേക്കറിയിലെ 'പാർലെ-ജി ബിരിയാണി' ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.
മൂന്ന് ദശലക്ഷത്തിലധികം കാഴ്‌ചക്കാരുണ്ട് പാർലെ-ജി ബിസ്‌ക്കറ്റ് കൊണ്ട് അലങ്കരിച്ച ബിരിയാണിയുടെ റീലിന്. എന്നാൽ ഈ കോമ്പിനേഷൻ സമൂഹമാധ്യമത്തിൽ വ്യാപകമായ വിമർശനത്തിന് കാരണമായി.
അവിശ്വാസവും തമാശയും പ്രതിഫലിപ്പിക്കുന്ന നിരവധി പ്രതികരണങ്ങളാണ് വിഡിയോക്ക് ലഭിച്ചത്. ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കുറച്ച് ഐസ്ക്രീം കൂടി ചേർക്കാമെന്നുമുള്ള നിരവധി കമന്‍റുകളാണ് വരുന്നത്. ചിലർ ബിരിയാണിക്ക് ആദരാഞ്ജലികൾ വരെ അറിയിക്കുന്നുണ്ട്.
പാർലെ-ജി ബിരിയാണിയുമായി എത്തിയ ബേക്കർ നേരത്തെ തന്‍റെ ‘ബാർബി’ പിങ്ക് ബിരിയാണിയിലൂടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കപ്പ് കേക്കുകൾ, ഹൽവ എന്നിവ ഉൾപ്പെട്ട പിങ്ക് നിറത്തിലുള്ള വിഭവങ്ങളും മധുരപലഹാരങ്ങളും ഉൾപ്പെടുന്ന 'പിങ്ക് ബിരിയാണി' സമൂഹമാധ്യമ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.