Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഅഞ്ച്​...

അഞ്ച്​ നിമിഷത്തിനുള്ളിൽ സൂപ്പർ മാർക്കറ്റിൽ നിന്നും എന്തുമെടുക്കാം; കൗമാരക്കാരൻ കൈക്കലാക്കിയത്​ കണ്ടാൽ ഞെട്ടും​ - VIDEO

text_fields
bookmark_border
അഞ്ച്​ നിമിഷത്തിനുള്ളിൽ സൂപ്പർ മാർക്കറ്റിൽ നിന്നും എന്തുമെടുക്കാം; കൗമാരക്കാരൻ കൈക്കലാക്കിയത്​ കണ്ടാൽ ഞെട്ടും​ - VIDEO
cancel
camera_alt

ചിത്രം: _itsmedyy_

നാം ഏവരും ഷോപ്പിങ്​ ഏറെ ഇഷ്​ടപ്പെടുന്നവാരാണ്​. സാധനങ്ങൾ വാങ്ങാനായി കടകളിലോ സൂപ്പർ മാർക്കറ്റുകളിലോ എത്തിയാൽ എന്തെടുക്കണമെന്ന്​ ചിന്തിച്ച്​ തലപുകക്കാറുണ്ട്​. അഞ്ച്​ സെക്കൻഡുകൾക്കുള്ളിൽ ഒരു കടയിലെ ഏത്​​ സാധനവും എടുക്കാൻ കടയുടെ ഉടമ നിങ്ങൾക്ക്​ അവസരം തന്നാൽ എന്തായിരിക്കും അവസ്​ഥ. ആകെ കൺഫ്യൂഷനാകും അല്ലേ. എന്നാൽ ഇത്തരത്തിൽ ഒരവസരം ലഭിച്ച കൗമാരക്കാരൻ അഞ്ച്​ സെക്കൻഡിൽ തെരഞ്ഞെടുത്ത സാധനങ്ങൾ കണ്ട്​ കൈയ്യടിക്കുകയാണ്​ സൈബർ ലോകം.

വൈറലായ വിഡിയോയിൽ സൂപ്പർ മാർക്കറ്റിലെ കാഷ്യർ കൗമാരക്കാരനോട്​ ഗണിത ചോദ്യത്തിന്​ ഉത്തരം നൽകിയാൽ മേൽപറഞ്ഞ ഓഫറിൽ എന്ത്​ സാധനവും എടുക്കാമെന്ന്​ വാഗ്​ദാനം ചെയ്യുകയായിരുന്നു. ഉത്തരം കൃത്യമായി നൽകിയ ബാലൻ ആദ്യം തെരഞ്ഞെടുത്ത്​ വീട്ടിലേക്കാവശ്യമായ പച്ചക്കറി സാധനങ്ങളായിരുന്നു. ഇതാണ്​ ഏവരിലും ആശ്ചര്യമുളവാക്കിയത്​.

അവസാനം ഒരു സെക്കൻഡ്​ മാത്രം ബാക്കി നിൽക്കേ കൗണ്ടറിൽ കണ്ട ആപ്പിൾ എയർപോഡും അവൻ സ്വന്തമാക്കി. ഒരു ഇൻസ്​റ്റഗ്രാം യൂസർ പങ്കു​വെച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. ദശലക്ഷക്കണക്കിനാളുകളാണ്​ വിഡിയോ കണ്ടത്​.

'അവസരം ലഭിച്ച​പ്പോൾ നിങ്ങളുടെ അലമാര കാലിയാക്കാനല്ല, ശ്രമിച്ചത്​ മറിച്ച്​ ത​െൻറ കുടുംബത്തിന്​ സ്വാദിഷ്​ഠമായ ഭക്ഷണമൊരുക്കാൻ വേണ്ട സാധനങ്ങളാണ്​ അവൻ തിരഞ്ഞത്​. ഇത്​ അവ​െൻറ മഹത്വം കാണിക്കുന്നു' - ഒരാൾ വിഡിയോക്ക്​ താ​​െഴ കമൻറ്​ ചെയ്​തു. 'വളരെ നല്ല രീതിയിൽ മക്കളെ വളർത്തുന്നതിന്​ ഉദാഹരണമാണിത്​' -മറ്റൊരാൾ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videoviral
News Summary - Boy Had Five Seconds To Take What He Wants From Store video viral
Next Story