Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തീപടരുന്ന കെട്ടിടത്തിന്റെ ഒമ്പതാംനിലയിൽനിന്ന് യുവതിയെ അതിസാഹസികമായി രക്ഷിച്ച് യുവാക്കൾ -വിഡിയോ
cancel
Homechevron_rightSocial Mediachevron_rightViralchevron_rightതീപടരുന്ന...

തീപടരുന്ന കെട്ടിടത്തിന്റെ ഒമ്പതാംനിലയിൽനിന്ന് യുവതിയെ അതിസാഹസികമായി രക്ഷിച്ച് യുവാക്കൾ -വിഡിയോ

text_fields
bookmark_border

മോസ്കോ: ബഹുനില കെട്ടിടത്തിൽ തീ പടരുന്നതിനിടെ യുവതിയെ അതിസാഹസികമായി രക്ഷിച്ച് രണ്ടുയുവാക്കൾ. റഷ്യയിലെ മോസ്കോയിൽ ജനുവരി 29നാണ് സംഭവം.

രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. തീപടരുന്ന കെട്ടിടത്തിന്റെ ഒമ്പതാം നിലയിലായിരുന്നു യുവതി. തൊട്ടുതാഴെയുള്ള നിലയിലെ ജനലിലൂടെ യുവാക്കൾ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

എട്ടാംനിലയിലെ ജനലിൽ തൂങ്ങിപിടിച്ചുനിന്ന യുവാക്കൾ യുവതിയെ ജനലിലൂടെ പുറത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ടു​പേർക്കും പരിക്കേറ്റു. ഒരാളുടെ കൈയിൽ പൊള്ളലേൽക്കുകയും മറ്റൊരാളുടെ കൈ ജനലിലെ ഗ്ലാസിൽ തട്ടി മുറിയുകയും ചെയ്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഡിയോ വൈറലായതോടെ യുവാക്കൾക്ക് അഭിനന്ദനവുമായി നിരവധിപേർ രംഗത്തെത്തി. Brave Samaritans rescue girl from burning building in Russia


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescue OperationViral VideoFire Accident
News Summary - Brave Samaritans rescue girl from burning building in Russia Viral Video
Next Story