കത്തിക്കാൻ ശ്രമിച്ചവരുടെ കൈയ്യിൽ നിന്ന് ഖുർആൻ പിടിച്ചുവാങ്ങി ഡാനിഷ് വനിത; വിഡിയോ വൈറൽ
text_fieldsഡെൻമാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെ ഇറാഖ് എംബസിക്ക് മുന്നിൽ വെച്ച് വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിക്കാൻ ശ്രമിച്ച രണ്ട് പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്ന് ഖുർആൻ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന ഡാനിഷ് യുവതിയുടെ വിഡിയോ വൈറലാകുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അതേസമയം, യുവതിയുടെ കൈയ്യിൽ നിന്ന് ഖുർആൻ ബലംപ്രയോഗിച്ച് തിരിച്ചുവാങ്ങിയ പൊലീസുകാർ കത്തിക്കാൻ ശ്രമിക്കുന്ന യുവാക്കൾക്ക് തന്നെ അത് കൈമാറുന്നതും വിഡിയോയിൽ കാണാം.
സ്വീഡനിലും ഡെന്മാർക്കിലും ഖുർആൻ കത്തിച്ചതിനെതിരെ അറബ് ലോകത്ത് വ്യപക പ്രതിഷേധമാണ് ഉയരുന്നത്. ഡെന്മാർക്കിലെ ഇറാഖ് എംബസിക്ക് മുന്നിൽ തീവ്ര വലതുപക്ഷക്കാർ ഖുർആനും ഇറാഖ് പതാകയും കത്തിച്ചതിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ ബാഗ്ദാദിലെ ഗ്രീൻ സോണിലേക്ക് ഇരച്ചുകയറിയിരുന്നു. ഡാനിഷ് എംബസിക്ക് മുന്നിൽ സമരക്കാർ തമ്പടിക്കുകയും ചെയ്തു.
സ്വീഡനിൽ കഴിഞ്ഞ ദിവസം ഖുർആൻ കത്തിച്ചതിനെ തുടർന്ന് ഡ്വീഡിഷ് എംബസിക്ക് മുന്നിലും പ്രതിഷേധം നടന്നിരുന്നു. ഇറാഖ് സർക്കാർ സ്വീഡിഷ്, ഡാനിഷ് അധികൃതരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.