മനുഷ്യനെ പ്രകൃതി സ്നേഹത്തിന്റെ മാതൃക പഠിപ്പിച്ച് നായ; കൈയടിച്ച് സോഷ്യൽ മീഡിയ - VIDEO
text_fieldsജലാശയങ്ങളിലേക്കും മറ്റും മാലിന്യങ്ങൾ വലിച്ചെറിയുന്നതൊരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളെല്ലാം മനുഷ്യൻ വൃത്തികേടാക്കുമ്പോൾ മനുഷ്യൻ്റെ കണ്ണ് തുറപ്പിക്കുകയാണ് ഒരു നായ.
വലിയൊരു തടാകം. തടാകത്തിൽ അൽപ്പം മാലിന്യങ്ങൾ കെട്ടികിടക്കുന്നു. നിരവധി ആളുകൾ നിത്യവും വന്നു പോവുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നൊരിടം. മാലിന്യങ്ങൾ വലിച്ചെറിയുന്നതല്ലാതെ വൃത്തിയാക്കാൻ ആരും ശ്രമിക്കുന്നില്ല.
തടാകത്തിൻ്റെ പടികളിലൂടെ നടന്നു വരുന്ന നായ. അൽപ്പം നേരം വെള്ളത്തിലേക്ക് നോക്കി നിൽക്കുന്നു. പിന്നീട് നേരേ കായലിലേക്ക് എടുത്ത് ചാടി. തൻ്റെ മുന്നിൽ കണ്ടൊരു പ്ലാസ്റ്റിക് വേസ്റ്റ് എടുത്ത് നായ ധൃതിയിൽ നടന്നുനീങ്ങുന്നത് നോക്കി നിൽക്കുകയാണ് ചുറ്റിലും കൂടി നിൽക്കുന്നവർ.
നായയാകട്ടെ ഇതൊന്നും ഗൗനിക്കാതെ തൻ്റെ കൈവശമുള്ള വേസ്റ്റ് ചവറ്റുകുട്ടയിൽ കൃത്യമായി നിക്ഷേപിക്കുന്നു. മാതൃകാപരമായ നായയുടെ പ്രവൃത്തികണ്ട് ചുറ്റും നിന്നവർ അതിശയിച്ചു. അതേസമയം നിരവധി പേരാണ് നായയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
പ്രകൃതിയോടുള്ള തൻ്റെ ഉത്തരവാദിത്വം മനുഷ്യൻ മറന്നപ്പോൾ നായ അത് ഭംഗിയായി നിറവേറ്റി, നായക്ക് മുന്നിൽ മനുഷ്യന് ലജ്ജിച്ച് തല താഴ്ത്തേണ്ടി വന്നു, 'ഹീറോ നായ' എന്നിങ്ങനെ നീളുന്നു കമെന്റുകൾ. അതേസമയം സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ എവിടെ നടന്ന സംഭവമാണെന്ന് കൃത്യമായി പറയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.