ഇന്ത്യയിലെ ജോലി പരിചയം കാനഡയിൽ ആർക്കും വേണ്ട, ഈ വരുമാനത്തിൽ ജീവിക്കാനാകില്ല -യുവാവിന്‍റെ കമന്‍റിൽ ചർച്ച
text_fieldsഒട്ടാവ: ഇന്ത്യയിൽനിന്ന് മികച്ച ജോലി പരിചയത്തോടെ കാനഡയിൽ എത്തിയിട്ടും കമ്പനികൾ അവഗണിക്കുകയാണെന്നും കുറഞ്ഞ ശമ്പളത്തിൽ കഷ്ടിച്ച് ജീവിക്കുകയാണെന്നും തുറന്ന് പറയുന്ന യുവാവിന്‍റെ ദൃശ്യം ചർച്ചയാകുന്നു. കാനഡയിൽ പ്രോസ്സസ് ഇൻവെന്‍ററി അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന യുവാവിന്‍റെ അഭിമുഖം സാലറി സ്കേൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വന്നത്.
മൂന്ന് വർഷത്തിലേറെ ഇന്ത്യയിലെ ഗൂഗ്ളിൽ ജോലി ചെയ്ത പരിചയമുണ്ടായിട്ടും കാനഡയിലെത്തിയപ്പോൾ ആർക്കും വേണ്ടെന്നും മികച്ച ജോലി കിട്ടിയില്ലെന്നും യുവാവ് പറയുന്നു. 17,500 ഡോളർ (ഏകദേശം 14.5 ലക്ഷം രൂപ) മാത്രമാണ് വാർഷിക വരുമാനമെന്നും ഇത്രയും കുറഞ്ഞ വരുമാനത്തിൽ ഇവിടെ ജീവിക്കാൻ കഴിയില്ലെന്നും യുവാവ് പറഞ്ഞു.
കാനഡയിലെ റിക്രൂട്ടർമാർ കനേഡിയൻ ഉദ്യോഗാർഥികളെയാണ് തിരയുന്നത്, ഇന്ത്യൻ ഉദ്യോഗാർഥികളെയല്ല. ബയോഡാറ്റയിൽ ജോലി എക്സ്പീരിയൻസ് കുറച്ച് കാണിച്ചാണ് ഇപ്പോൾ താൻ പുതിയ അവസരങ്ങൾ തേടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.