Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightതൊട്ടുമുമ്പിൽ...

തൊട്ടുമുമ്പിൽ വന്നുവീണ്​ 'പറക്കും കാർ'-അപകടത്തിൽ പറന്നുയരുന്ന കാറിന്‍റെ വീഡിയോ വൈറൽ

text_fields
bookmark_border
തൊട്ടുമുമ്പിൽ വന്നുവീണ്​ പറക്കും കാർ-അപകടത്തിൽ പറന്നുയരുന്ന കാറിന്‍റെ വീഡിയോ വൈറൽ
cancel

കാലിഫോർണിയ: തിരക്കില്ലാത്തൊരു റോഡിലൂടെ വളരെ സമാധാനമായി കാറോടിച്ച്​ പോകുന്നത്​ ഒന്നാലോചിച്ച്​ നോക്കൂ. പൊടുന്നനെ തൊട്ടുമുമ്പിലേക്ക്​ ഒരു കാർ പറന്നുവന്ന്​ വീണാലോ. അത്തരമൊരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്​. അമേരിക്കയിലെ കാലിഫോർണിയിലെ യൂബ സിറ്റിയിൽ നടന്ന അപകടത്തിന്‍റെ വീഡിയോ ആണിത്​. ഒരു സ്​ത്രീ ഓടിച്ചിരുന്ന കാർ ആണിത്​. അപകടത്തിൽ അവർ അത്​ഭുതകരമായി രക്ഷപ്പെ​ട്ടെന്നും ഗുരുതര പരിക്കുകൾ ഉണ്ടായില്ലെന്നും അധികൃതർ പറഞ്ഞു.​

ഒരു കാറിന്‍റെ ഡാഷ്​ ബോർഡ്​ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളിലാണ്​ അപകടം പതിഞ്ഞിരിക്കുന്നത്​. തിരക്കില്ലാത്ത റോഡിലൂടെ പൊയ്ക്കൊണ്ടിരുന്ന ഈ വാഹനത്തിന്‍റെ മുന്നിലേക്ക് മറ്റൊരു കാർ പറന്നുവന്ന്​ വീഴുകയായിരുന്നു. ഞെട്ടിക്കുന്ന ആ കാഴ്ച കണ്ട് വാഹനത്തിലുണ്ടായിരുന്നവർ അലറി വിളിക്കുന്നതും കേൾക്കാം. തിരക്ക്​ കുറവായതിനാൽ ഈ കാർ മറ്റ്​ വാഹനങ്ങളിലേക്ക്​ പതിക്കാഞ്ഞത്​ വൻ അപകടമാണ്​ ഒഴിവാക്കിയത്​. ദി ലൈഫ് ഓഫ് മൈക്ക് ആൻഡ്​ ഫാം എന്ന യൂട്യൂബ് ചാനലാണ് ഈ ദൃശ്യങ്ങൾ ആദ്യം പുറത്തുവിടുന്നത്​.

അതിവേഗത്തിലായിരുന്ന കാർ മണ്‍തിട്ടയിൽ ഇടിച്ച് ആകാശത്തേക്ക് ഉയർന്ന്​ സമീപത്തെ റോഡിൽ വന്ന്​ പതിക്കുകയായിരുന്നു. ഇലക്ട്രിക് ലൈനുകളിൽ തട്ടാതെയാണ്​ കാർ പറന്നത് എന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈവേയിലുണ്ടായ ഒരു അപകടത്തിന് ശേഷം നിർത്താതെ പോയ കാറാണ് ഇതെന്ന്​ കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flying Carviral videosviral accident video
News Summary - Car 'flies through sky' and crashes onto highway
Next Story