അഭിമുഖത്തിൽ പതറിപ്പോകുന്ന ഉദ്യോഗാർഥികൾക്ക് മുൻഗണന; സി.ഇ.ഒക്ക് പറയാനുള്ളത് ഇതാണ്...
text_fieldsലീഡർഷിപ്പ് ഇക്യൂ എന്ന കമ്പനിയുടെ സ്ഥാപകയും സി.ഇ.ഒയുമായ ബ്രിഗെറ്റ് ഹയാസിന്ത് അടുത്തിടെ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. എങ്ങനെയാണ് കമ്പനിയിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത് എന്നതു സംബന്ധിച്ചായിരുന്നു പോസ്റ്റ്. അഭിമുഖത്തിൽ വളരെ കുറച്ച് സംസാരിക്കുന്നവരെ മാത്രമാണ് ജോലിക്കെടുക്കുന്നത് എന്നായിരുന്നു ബ്രിഗെറ്റിന്റെ പോസ്റ്റ്. അഭിമുഖത്തിനിടെ പരിഭ്രാന്തരാകുന്നവരെ തെരഞ്ഞെടുക്കാനും മടിക്കാറില്ലെന്നും തന്റെ തീരുമാനങ്ങൾ ശരിയാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
''വല്ലാത്ത ദുരിതമാണത്. എത്ര തന്നെ ഒരുങ്ങിവന്നാലും ചില ഉദ്യോഗാർഥികൾ ഇന്റർവ്യൂവിനിടെ വികാരഭരിതരായി പോകാറുണ്ട്. അങ്ങനെയൊരു പെൺകുട്ടിയുണ്ടായിരുന്നു. അവർ ഞാൻ സെലക്ട് ചെയ്ത്. ഇന്ന് എന്റെ കമ്പനിയിലെ ഏറ്റവും മികച്ച ജീവനക്കാരിൽ ഒരാൾ അവളാണ്. ''-എന്നാണ് ബ്രിഗെറ്റ് കുറിച്ചത്.
ഞാനാ പെൺകുട്ടിക്ക് ഒരവസരം കൊടുക്കാൻ തീരുമാനിച്ചു. ആറു മാസംകൊണ്ട് പ്രകടനം കൊണ്ട് മികച്ചയാളാണ് എന്ന് തെളിയിക്കാൻ ആ മിടുക്കിക്ക് കഴിഞ്ഞു. അഭിമുഖത്തിനിടെ ഉദ്യോഗാർഥികളുടെ കഴിവുകളെ അളക്കാൻ ഒരിക്കലും സാധിക്കില്ല. പല കമ്പനികളും ആ ഒരു നിമിഷത്തിൽ നന്നായി പെർഫോം ചെയ്യുന്നവരെയാണ് തെരഞ്ഞെടുക്കാറുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.
നിരവധി ആളുകളാണ് പോസ്റ്റിന് പ്രതികരണവുമായെത്തിയത്. ഒരുപാട് തയാറെടുത്ത് അഭിമുഖത്തിന് പോയെങ്കിലും മറുപടി പോലും പറയാൻ കഴിയാതെ വിഷമിച്ച കാര്യങ്ങളാണ് പലരും പറഞ്ഞത്. ചിലയാളുകൾക്ക് അഭിമുഖത്തിനിടെ പെർഫോം ചെയ്യാൻ സാധിച്ചെന്ന് വരില്ല. എന്നാൽ അവർ ജോലിയുടെ കാര്യത്തിൽ മിടുക്കരായിരിക്കും. അതുപോലെ അഭിമുഖത്തിൽ മികവു പുലർത്തുന്നവർക്ക് ജോലിയിൽ ശോഭിക്കാൻ സാധിച്ചില്ലെന്നും വരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.