111 വയസ്സ്- ഈ ആസ്ത്രേലിയക്കാരന്റെ ആയുസ്സിന്‍റെ രഹസ്യമറിഞ്ഞാൽ ആരും കോഴിയുടെ തലയിലൊന്ന് തപ്പിനോക്കും
text_fieldsമെൽബൺ: 111 വയസ്സുണ്ട് ഡെക്സ്റ്റർ ക്രുഗർ എന്ന ആസ്ത്രേലിയക്കാരന്. ആസ്േത്രലിയയിലെ ഏറ്റവും പ്രായമുള്ളയാൾ. 111 വയസ്സും 125 ദിവസവും ഡെക്സ്റ്റർ പൂർത്തിയാക്കിയത് ചൊവ്വാഴ്ചയാണ്. ഒന്നാം ലോകമഹായുദ്ധം കണ്ട ജാക്ക് ലോക്കറ്റായിരുന്നു ഇതിന് മുമ്പ് ആസ്ത്രേലിയയിലെ 'കാരണവർ'. 2002ൽ മരിക്കുേമ്പാൾ ജാക്കിന് ഉണ്ടായിരുന്നതിനേക്കാൾ രണ്ട് ദിവസം കൂടുതൽ പ്രായമുണ്ട് ഇപ്പോൾ ഡെക്സ്റ്ററിന്.
ക്വീൻസ്ലാൻഡ് സ്റ്റേറ്റിലെ റോമ എന്ന നഗരത്തിൽ കഴിയുന്ന ഡെക്സ്റ്റർ ആസ്ത്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷന് നൽകിയ അഭിമുഖത്തിൽ തന്‍റെ ആയുസ്സിന്‍റെ രഹസ്യത്തെ കുറിച്ച് പറയുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുന്നത്. കോഴിയുടെ തലച്ചോർ ആണ് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്ന് ഡെക്സ്റ്റർ പറയുന്നു. 'കോഴിയുടെ തലച്ചോർ. നിങ്ങൾക്കറിയാമോ? കോഴികൾക്ക് തലയുണ്ട്. അതിനുള്ളിൽ കുഞ്ഞ് തലച്ചോറും. ഒരൊറ്റ കടിക്കേ ഉള്ളൂ അത്. പക്ഷേ, എന്ത് രുചിയാണ് അതിനെന്ന് അറിയാമോ?' -ഡെക്സ്റ്റർ ചോദിക്കുന്നു.
തന്‍റെ പിതാവിന്‍റെ ഓർമ്മശക്തി അവിശ്വസനീയമാണെന്നാണ് 74കാരനായ മകൻ ഗ്രെഗ് ക്രുഗർ പറയുന്നത്. 'വളരെ ലളിതമായ ഭക്ഷണവും ചിട്ടയായ ജീവിതരീതിയുമാണ് അദ്ദേഹത്തെ ഇൗ പ്രായത്തിലും ചുറുചുറുക്കോടെ ഇരുത്തുന്നത്. ഇപ്പോൾ ആത്മകഥ എഴുതാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം'- മകൻ പറഞ്ഞു.
ആസ്ത്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പുരുഷൻ ഡെക്സ്റ്റർ ക്രുഗർ ആണെന്ന് ആസ്ത്രേലിയൻ ബുക്ക് ഓഫ് റെക്കോർഡ്സ് സ്ഥാപകൻ ജോൺ ടെയ്ലർ പറഞ്ഞു. 2002ൽ മരിച്ച ക്രിസ്റ്റിന കൂക്ക് ആണ് ആസ്േത്രലിയയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും പ്രായമുള്ള വ്യക്തി. 114 വയസ്സും 148 ദിവസവും പ്രായമുള്ളപ്പോളാണ് ക്രിസ്റ്റിന മരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.