അമേരിക്കൻ യുദ്ധവിമാന ചിറകിൽ ഊഞ്ഞാലാടി താലിബാനികൾ, ഇത് സാമ്രാജ്യത്വത്തിന്‍റെ ശവപ്പറെമ്പന്ന് ചൈന
text_fieldsരണ്ട് പതിറ്റാണ്ടിലെ അഫ്ഗാൻ അധിനിവേശം കഴിഞ്ഞ് മടങ്ങുേമ്പാൾ കാബൂൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും അമേരിക്കൻ സേന തകർത്തിരുന്നു. വിമാനത്താവളത്തിന്‍റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത ശേഷം ഈ വിമാനങ്ങളിലും ഹെലികോപ്റ്ററുകളും കയറി താലിബാൻ അംഗങ്ങൾ വിജയാഹ്ലാദം മുഴക്കുന്നതിന്‍റെ ഫോട്ടോകൾ വൈറലായിരുന്നു. അതിനേക്കാൾ വൈറലാകുകയാണ് ഇപ്പോൾ ഒരു വീഡിയോ. യു.എസ് സേന ഉപേക്ഷിച്ചുപോയ ഒരു യുദ്ധവിമാനത്തിന്‍റെ ചിറകിൽ ഊഞ്ഞാലാടുന്ന താലിബാൻ അംഗങ്ങളുടെ വീഡിയോ ആണ് വൈറലാകുന്നത്.
ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിജിയൻ ഷാവോയാണ് താലിബാൻ അംഗങ്ങൾ വിമാനത്തിന്‍റെ ചിറകിൽ ഊഞ്ഞാലാടുന്ന വീഡിയോ ആദ്യം പുറത്തുവിട്ടത്. 'സാമ്രാജ്യത്വത്തിന്‍റെയും യുദ്ധോപകരണങ്ങളുടെയും ശവപ്പറമ്പ്. താലിബാൻ അവരുടെ (അമേരിക്കയുടെ) വിമാനങ്ങൾ ഊഞ്ഞാലും കളിപ്പാട്ടവുമാക്കി' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. അതേസമയം, ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. അഫ്ഗാനിൽ നിന്ന് അമേരിക്ക മടങ്ങിയ ശേഷമാണോ ഇതെന്നും അറിയില്ല. ഒരാൾ ഊഞ്ഞാൽ ആടുന്നതും മറ്റൊരാൾ ആട്ടിവിടുന്നതും രണ്ടുപേർ ചിരികളികളോട് ഇത് നോക്കി നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്.
The graveyard of EMPIRES and their WAR MACHINES. Talibans have turned their planes into swings and toys..... pic.twitter.com/GMwlZKeJT2
— Lijian Zhao 赵立坚 (@zlj517) September 9, 2021
സൈനിക ഉപകരണങ്ങളും ആയുധങ്ങളും യുദ്ധവാഹനങ്ങളുമടക്കം നിരവധി ആയുധ-പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക ഉപേക്ഷിച്ചതായാണ് യുഎസ് സെൻട്രൽ കമാൻഡിന്‍റെ (CENTCOM) റിപ്പോർട്ട്. എയർക്രാഫ്റ്റുകളും കവചിത വാഹനങ്ങളുമടക്കം ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന യുദ്ധോപകരണങ്ങൾ ഇതിൽപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.