പുഴയിൽ ചാടാന്‍ ചാഞ്ഞുകിടന്ന തെങ്ങില്‍ കയറി; ആദ്യം ചാടി തെങ്ങ്, വൈറലായി യുവാക്കളുടെ ‘വീഴ്ച’ -Video
text_fieldsകാളികാവ് (മലപ്പുറം): പുഴയിൽ ചാടാന്‍ ചാഞ്ഞുകിടന്ന തെങ്ങില്‍ കയറിയ നാല് യുവാക്കള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. കാളികാവ് ഉദിരംപൊയിൽ കെട്ടുങ്ങൽ ചിറയിൽ കുളിക്കാനെത്തിയ കരുളായി സ്വദേശികളായ യുവാക്കളാണ് ഞായറാഴ്ച വൈകീട്ട് തെങ്ങ് കടപുഴകി പുഴയിൽ വീണത്. പുഴയിലേക്ക് ചാഞ്ഞുനിന്ന തെങ്ങിന്റെ മുകളിൽ കയറിയ നാലുപേരും ചാടാനൊരുങ്ങുന്നതിനിടെ തെങ്ങ് വീഴുകയായിരുന്നു. യുവാക്കൾ വീഴുന്നതിന് മുമ്പ് തെങ്ങ് പുഴയിലെ വെള്ളത്തിൽ വീണതും തെങ്ങ് ഇവരുടെ ശരീരത്തിൽ വീഴാത്തതുമാണ് രക്ഷയായത്.
മഴക്കാലം തുടങ്ങിയതോടെ ദിവസവും നിരവധി പേരാണ് കെട്ടുങ്ങൽ ചിറയിലെ വെള്ളച്ചാട്ടം കാണാനും കുളിക്കാനും എത്തുന്നത്. പലരും ഇതേ തെങ്ങിന് മുകളിൽനിന്ന് താഴേക്ക് ചാടി സാഹസികത കാണിക്കുകയും വിഡിയോ പകർത്തുകയും ചെയ്യാറുണ്ട്. ഇതുകണ്ട് അഭ്യാസ പ്രകടനത്തിനിറങ്ങിയവരുടെ ‘വീഴ്ച’ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.