Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകൈക്കൂലി...

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് മുന്നിൽ; പണം വിഴുങ്ങി പൊലീസ് ഉദ്യോഗസ്ഥൻ -വിഡിയോ

text_fields
bookmark_border
Cop tries to swallow bribe money as he gets caught. Video goes viral
cancel

ചണ്ഡീഗഢ്: കൈകൂലി വാങ്ങുന്നതിതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി വിജിലൻസ്. ബിഹാറിലെ ഫരീദാബാദിലാണ് സംഭവം. സബ് ഇൻസ്പെക്ടർ മഹേന്ദ്ര ഉലയാണ് വിജിലൻസിന്‍റെ പിടിയിലായത്. എന്നാൽ വിജിലൻസിനെ കണ്ടതോടെ ഇയാൾ പണം വിഴുങ്ങുകയായിരുന്നു.

മഹേന്ദ്ര ഉല പണം വിഴുങ്ങാൻ ശ്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വിജിലൻസിനെ കണ്ടതോടെ മഹേന്ദ്ര പണം വിഴുങ്ങുന്നതും പണം വീണ്ടെടുക്കാനായി വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ തറയിൽ കിടത്തി വായിൽ വിരളിടുന്നതും വിഡിയോയിൽ കാണാം.

എരുമയെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരനായ ശംഭുനാഥിനോട് പൊലീസ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെടുകയായിരുന്നു. ശംഭുനാഥ് 6000 രൂപ നൽകിയെങ്കിലും 10000 രൂപ കൂടി മഹേന്ദ്ര ആവശ്യപ്പെട്ടു. തുടർന്ന് ശംഭുനാഥ് വിജിലൻസിന് വിവരം നൽകുകയായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:copviralvideobribe money
News Summary - Cop tries to swallow bribe money as he gets caught
Next Story