കൂറ്റൻ ഐസ്കട്ട കാറിന് മുകളിലേക്ക്; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് -വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: ശൈത്യകാലമായതോടെ ലോകത്തിന്‍റെ പല ഭാഗങ്ങളിൽനിന്നും മഞ്ഞുവീഴ്ചയുടെയും ഐസ് കട്ടയുടെയുമെല്ലാം വിഡിയോകൾ വൻതോതിൽ പ്രചരിച്ചിരുന്നു. ഒരേസമയം അത്ഭുതവും ആകാംക്ഷയും നിറക്കുന്നതാണ് പല വിഡിയോയും. ഐസ് കട്ടകളുടെയും മഞ്ഞ് മൂടി നിൽക്കുന്നതിന്‍റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യാറുണ്ട്. എന്നാൽ ഐസ്കട്ട സൃഷ്ടിക്കുന്ന ഒരു അപകടത്തിന്‍റെ വിഡിയോയാണ് ഇപ്പോൾ വൈറൽ.
നിർത്തിയിട്ടിരിക്കുന്ന കാറിനകത്ത് ദമ്പതികൾ കയറുന്നതും ഉടൻ കൂറ്റൻ ഐസ്കട്ട കാറിന്‍റെ മുകളിലേക്ക് വീഴുന്നതുമാണ് വിഡിയോ. സി.സി.ടി.വി കാമറിയിൽ പതിഞ്ഞ സംഭവത്തിന്‍റെ വിഡിയോ dtpchp എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
കോല ആർട്ടിക് ഔട്ട്പോസ്റ്റിലാണ് സംഭവം. വീടിന് പുറത്ത് കാർ നിർത്തിയിട്ടിരിക്കുന്നതും ഒരാൾ കാറിൽ കയറുന്നതും വിഡിയോയിൽ കാണാം. സെക്കന്‍റുകൾക്കുള്ളിൽ 50 അടി മുകളിൽനിന്ന് കൂറ്റൻ ഐസ്കട്ട കാറിന്‍റെ മുകളിലേക്ക് കയറുകയായിരുന്നു. കാറിന്‍റെ മുൻസീറ്റുകളിൽനിന്ന് ദമ്പതികൾ ഇറങ്ങിയോടുന്നതും ഉടൻ കാർ പിറകിലേക്ക് നിരങ്ങി നീങ്ങുന്നതും വിഡിയോയിൽ കാണാം. ഐസ് കട്ട വീണതോടെ കാറിന്‍റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു.
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ ഉടൻ വൈറലായി. ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടതിൽ ആശ്വാസം രേഖപ്പെടുത്തുകയായിരുന്നു മിക്കവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.