കഴുത്തിൽ ടയറുമായി മുതല ജീവിച്ചത് ആറ് വർഷം; ഒടുവിൽ മോചനം -VIDEO
text_fieldsആറ് വർഷം മുമ്പ് കഴുത്തിൽ കുടുങ്ങിയ ടയറിൽ നിന്ന് മുതലയെ മോചിപ്പിച്ചു. അപകടകരമായ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഇന്തോനേഷ്യൻ ദ്വീപായ സുലവേസിയിലെ പാലു നഗരത്തിലുള്ള ടിലി എന്നയാൾ മുതലയുടെ കഴുത്തിലെ ടയർ മുറിക്കുന്നതും, പ്രദേശവാസികൾ മുതലയെ ശാന്തമാക്കാൻ കണ്ണും വായും പൊത്തിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൂന്നാഴ്ചയോളം മുതലയെ നിരീക്ഷിച്ചതിന് ശേഷമാണ് ടിലി അതിനെ പിടികൂടിയതും പിന്നീട് രക്ഷപ്പെടുത്തിയതും.
മുതലയെ പിടിക്കാൻ ഇയാൾ ഉപയോഗിച്ച കയറിന് ശക്തിയില്ലാത്തത് കാരണം ആദ്യ ശ്രമങ്ങൾ പരാജയപ്പെടുകയും പിന്നീട് ബോട്ടുകൾ വലിക്കാൻ ഉപയോഗിക്കുന്ന നൈലോൺ കയറുകൾ ഉപയോഗിച്ച് പ്രദേശവാസികൾ ചേർന്ന് മുതലയെ കരയിലേക്ക് വലിച്ചെടുക്കുകയായിരുന്നു.
ഏകദേശം നാല് മീറ്റർ നീളമുള്ള മുതലയെ ടയർ കുടുങ്ങിയെ നിലയിൽ 2016 മുതൽ പ്രദേശവാസികൾ നിരീക്ഷിക്കുണ്ടായിരുന്നു. പ്രതിഫലം ആഗ്രഹിച്ചല്ല താൻ മുതലയെ സഹായിച്ചതെന്നും, മൃഗങ്ങൾ അപകടത്തിൽ പെടുന്നത് തനിക്ക് സഹിക്കാനാകില്ലെന്നും ടിലി മാധ്യമങ്ങളോട് പറഞ്ഞു. ടയർ അറുത്ത് മാറ്റിയതിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം മുതലയെ തിരിച്ച് നദിയിലേക്ക് പറഞ്ഞ് വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.