തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാന്‍ മൂന്നുവയസുകാരനെ ജനലിലൂടെ പുറത്തെറിഞ്ഞ് പിതാവ്; പിന്നീട് സംഭവിച്ചത്
text_fieldsസൗത്ത് ബ്രൺസ്വിക്ക്: യു.എസിലെ ന്യൂജേഴ്‌സിയിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു രക്ഷാപ്രവർത്തന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. താമസസ്ഥലത്ത് അപ്രതീക്ഷിതമായുണ്ടായ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് തന്റെ മൂന്നുവയസുകാരനായ മകനെ ജനലിലൂടെ പുറത്തെറിയുന്നതും കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടാന്‍ നിർബന്ധിതനാകുന്നതുമാണ് വിഡിയോയിൽ കാണുന്നത്. സൗത്ത് ബ്രൺസ്‌വിക്കിലെ ടൗൺഷിപ്പ് പോലീസ് വകുപ്പാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പങ്കിട്ടത്.
സൗത്ത് ബ്രൺസ്വിക്കിലെ അഗ്നിസുരക്ഷാ ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പങ്കുവെച്ചത്. തീയും പുകയും നിറഞ്ഞ കെട്ടിടത്തിന് സമീപം പരിഭ്രാന്തരായി നിൽക്കുന്ന നിരവധി ആളുകളെ വിഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നുണ്ട്. തുടർന്ന് ഒരുകൂട്ടം അഗ്നിസുരക്ഷാ ഉദ്യോഗസ്ഥരിലേക്ക് വിഡിയോ നീളുകയും അവർ മുകളിൽ നിന്ന് നിൽക്കുന്ന ആളോടും മകനോടും പുറത്തേക്ക് ചാടാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. കുറച്ചുസമയത്തിന് ശേഷം പുറത്തേക്ക് ചാടിയ ഇരുവരെയും ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തുന്നതോടെ വിഡിയോ അവസാനിക്കുന്നു.
രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോ നിരവധി പേർ പങ്കുവെക്കുകയും ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു. അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ തക്ക സമയത്ത് ഇടപെട്ടത്കൊണ്ട് യുവാവിനെയും മകനെയും ജീവനോടെ രക്ഷിക്കാനായെന്ന് ബ്രൺസ്‌വിക്ക് ഫയർ മാർഷൽ ജോൺ ഫഞ്ചിയോൺ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.